ബ്രിസ്റ്റളിൽ നടന്ന നാലാം ടി20 മത്സരത്തിൽ ഇന്ത്യയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് മാത്രമാണ് നേടിയത്.
ഇന്ത്യൻ നിരയിൽ ശ്രേയസ് അയ്യർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
49 പന്തുകൾ നേരിട്ട ശ്രേയസ് അഞ്ച് സിക്സുകളുടെയും നാല് ഫോറുകളുടെയും അകമ്പടിയോടെ പുറത്താവാതെ 80 റൺസ് നേടി ടോപ് സ്കോററായി.
മറ്റ് ഇന്ത്യൻ താരങ്ങളുടെ പ്രകടനം ഇപ്രകാരമാണ്: വൈഭവ് സൂര്യവംശി (15), അഭിഷേക് ശർമ (16), ഇഷാൻ കിഷൻ (4), ശിവം ദുബെ (22), തിലക് വർമ (11), വാഷിംഗ്ടൺ സുന്ദർ (5). മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 13.5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു.
ജോസ് ബട്ലർ (8) മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ പുറത്തായത്. തുടർന്ന് ക്രീസിൽ ഒത്തുചേർന്ന ഹാരി ബ്രൂക്കും ഫിലിപ് സാൾട്ടും ചേർന്നാണ് ടീമിനെ വിജയത്തിലെത്തിച്ചത്.
ഇരുവരും ചേർന്ന് 146 റൺസാണ് കൂട്ടിച്ചേർത്തത്. 35 പന്തിൽ 79 റൺസെടുത്ത ക്യാപ്റ്റൻ ഹാരി ബ്രൂക്ക് നാല് സിക്സുകളും എട്ട് ഫോറുകളും പായിച്ചു.
42 പന്തുകളിൽ നിന്ന് 59 റൺസാണ് ഫിലിപ് സാൾട്ട് സ്വന്തമാക്കിയത്. ഇതിൽ ഒരു സിക്സും ഒമ്പത് ഫോറും ഉൾപ്പെടുന്നു.
ഇന്ത്യൻ ടീമിൽ വരുത്തിയ മാറ്റങ്ങളുടെ ഭാഗമായി വാഷിംഗ്ടൺ സുന്ദർ, പ്രസിദ്ധ് കൃഷ്ണ എന്നിവർ പ്ലെയിങ് ഇലവനിൽ ഇടംപിടിച്ചു. എന്നാൽ, തുടർച്ചയായ മൂന്നാം മത്സരത്തിലും സഞ്ജു സാംസൺ ടീമിൽ ഉൾപ്പെട്ടില്ല.
അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇനിയും ഒരു മത്സരം കൂടി ബാക്കിയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

