തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സാ നിഷേധത്തെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി. 52 വയസുകാരനായ രാജേഷ് കുമാര്‍ ആണ് മരണപ്പെട്ടത്.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ രാജേഷ് കുമാറിന് അടിയന്തര ചികിത്സ ലഭിച്ചില്ലെന്നും, ഇതിനിടെ ഇദ്ദേഹം കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തില്‍ ബന്ധുക്കളുടെ ആരോപണം ഗൗരവകരമാണ്.
നെഞ്ചുവേദനയാണെന്ന് അറിയിച്ചിട്ടും അര മണിക്കൂറോളം സെക്യൂരിറ്റി ജീവനക്കാര്‍ ക്യൂവില്‍ നിര്‍ത്തിയെന്നാണ് കുടുംബത്തിന്റെ പരാതി. ചികിത്സാ നിഷേധത്തെ ചൊല്ലി ആശുപത്രി അധികൃതരും ബന്ധുക്കളും തമ്മില്‍ വാക്കേറ്റമുണ്ടായി.
നിലവില്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ തയ്യാറായിട്ടില്ല. ആശുപത്രിക്ക് മുന്നില്‍ നാട്ടുകാര്‍ ശക്തമായ പ്രതിഷേധത്തിലാണ്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പരാതി പരിശോധിക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവില്‍ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

