തിരുവനന്തപുരം ∙ ഭിന്നശേഷിക്കാരായ യാത്രക്കാർക്ക് പ്രത്യേക സഹായം ഉറപ്പു വരുത്താനായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ സൺഫ്ലവർ പ്രോജക്ട് തുടങ്ങി. ദുബായ് ഉൾപ്പെടെയുള്ള ലോകോത്തര വിമാനത്താവളങ്ങളിൽ നിലവിലുള്ള ഹിഡൻ ഡിസബിലിറ്റീസ് സൺഫ്ലവർ പദ്ധതി കേരളത്തിലെ വിമാനത്താവളങ്ങളിൽ ആദ്യമായാണ് നടപ്പാക്കുന്നത്.
ഓട്ടിസം ഉൾപ്പെടെ അദൃശ്യമായ ഭിന്നശേഷിയുള്ളവർക്ക് വിമാനത്താവളത്തിൽ പ്രത്യേക സഹായങ്ങൾ ലഭിക്കും.
ഇതിനായി വിമാനത്താവളത്തിലെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാർക്ക് വിദഗ്ധരുടെ നേതൃത്വത്തിൽ പരിശീലനം പൂർത്തിയാക്കി. ഭിന്നശേഷിക്കാർക്ക് വിമാനത്താവളത്തിലെ ഇൻഫർമേഷൻ കൗണ്ടറിൽ നിന്ന് കഴുത്തിൽ അണിയാനുള്ള സൺഫ്ലവർ ലാൻയാർഡുകൾ സൗജന്യമായി ലഭിക്കും.
പദ്ധതി നടപ്പാക്കിയ മറ്റു വിമാനത്താവളങ്ങളിലൂടെ തുടർയാത്രകളിലും ഈ ലാൻയാർഡുകൾ ഉപയോഗിക്കാം. തിരുവനന്തപുരം വിമാനത്താവളം ഭിന്നശേഷി സൗഹൃദമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സൺഫ്ലവർ പദ്ധതി നടപ്പാക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

