ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി എൽമ അവൈരോ, കോഴിക്കോട് ബോബി ചെമ്മണൂർ ഇന്റർനാഷനൽ ജ്വല്ലേഴ്സിന്റെ ഷോറൂമിൽ സന്ദർശനം നടത്തി. സ്പാർക്ക്ൾ ഡയമണ്ട് ഫെസ്റ്റ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനാണ് അവർ എത്തിയത്.
പ്രശസ്ത ഫുട്ബോൾ താരമായ റൊണാൾഡോയുടെ വസ്ത്ര ബ്രാൻഡായ സിആർ7 സ്റ്റോറുകളുടെ ഡയറക്ടർ കൂടിയാണ് എൽമ അവൈരോ. ചടങ്ങിൽ ബോബി ചെമ്മണൂർ ഇന്റർനാഷനൽ ഗ്രൂപ്പ് ചെയർമാൻ ബോചെ, മാനേജിങ് ഡയറക്ടർ സാം സിബിൻ, ഡയറക്ടർ അന്ന ബോബി, ജിഎം മാർക്കറ്റിങ് സി.പി.
അനിൽ തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു. ചടങ്ങിന്റെ ഭാഗമായി സ്വർണബിസ്കറ്റ് നേടാനുള്ള ഇൻസ്റ്റഗ്രാം കോൺടസ്റ്റ് വിജയിയെ ബോചെ തിരഞ്ഞെടുത്തു.
കൂടാതെ, നറുക്കെടുപ്പിലൂടെ ഭാഗ്യശാലിക്ക് കിയാ സെൽടോസ് കാർ സ്വന്തമാക്കാനുള്ള സുവർണ അവസരവും ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സ്പാർക്ക്ൾ ഡയമണ്ട് ഫെസ്റ്റ് പ്രമാണിച്ച് ഡയമണ്ട് ആഭരണങ്ങളുടെ പണിക്കൂലിയിൽ 50% വരെ ഇളവ് ലഭിക്കുന്നതാണ്.
ഏറ്റവും പുതിയ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ വിപുലമായ ശേഖരം ഷോറൂമിൽ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

