ആര്യനാട്∙ പറണ്ടോട് ദേശസാൽകൃത ബാങ്ക് വീട് ജപ്തി ചെയ്തതോടെ അഞ്ചുമാസമായ കുട്ടിയും മൂന്ന് വയോധികരും ഉൾപ്പെടെ രാത്രിവൈകിയും വീടിനുപുറത്ത് . ഇന്നലെ വൈകിട്ട് നാലോടെയാണ് ജപ്തി നടപടി സ്വീകരിച്ചത്. .പ്രവാസിയായ നിഹാസ് വീട് വയ്ക്കുന്നതിനായി 11 ലക്ഷം രൂപ എൻആർഐ ഹൗസിങ് ലോൺ എടുത്തിരുന്നു.
2019ൽ 21 വർഷത്തെ കാലാവധിയിലാണ് ലോൺ എടുത്തതെന്ന് നിഹാസ് പറയുന്നു. കോവിഡ് ബാധിച്ചതോടെ വിദേശത്തുനിന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ നിഹാസ് അപകടത്തിൽപെടുകയും ദീർഘനാൾ ചികിത്സയിലാകുകയും ചെയ്തു. ഇതോടെ മാസം 11,000 രൂപ വച്ചുള്ള അടവ് മുടങ്ങി.
പിന്നീട് നിഹാസ് ചുമട്ടുതൊഴിൽ സ്വീകരിച്ചു.
കുടിശ്ശികത്തുക നിലനിർത്തി ബാക്കി തുക അടയ്ക്കുകയും സാവധാനം കുടിശിക അടച്ചു തീർക്കാമെന്നും പലതവണ സംസാരിച്ചെങ്കിലും ബാങ്കിനത് സ്വീകാര്യമായില്ല. മുഴുവൻ തുകയും അടയ്ക്കണമെന്ന് നിലപാടാണ് ബാങ്ക് സ്വീകരിച്ചതെന്ന് നിഹാസ് പറയുന്നു. 5 ലക്ഷത്തോളം രൂപ ഇതിനകം തിരികെ അടച്ചു. നിഹാസും ഭാര്യയും അഞ്ച് മാസമായ കുട്ടിയും നിഹാസിന്റെ മാതാപിതാക്കളും മാതാവിന്റെ മാതാവുമാണ് ഈ വീട്ടിൽ കഴിയുന്നത്. മറ്റെവിടെയും പോകാൻ ആശ്രയമില്ലാത്ത കുടുംബം വീടിനു പുറത്താണ് രാത്രിവൈകിയും. ജപ്തിയുമായി ബന്ധപ്പെട്ട
വിവരങ്ങൾക്ക് ബ്രാഞ്ച് മാനേജരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

