പ്രശസ്ത സംവിധായകൻ അഹമ്മദ് കബീർ ഒരുക്കുന്ന പുതിയ ചിത്രമായ ‘മെനി മെനി ഹാപ്പി റിട്ടേൺസ്’ എന്ന സിനിമയുടെ ഔദ്യോഗിക ടീസർ പുറത്തുവന്നു. ‘ജൂൺ’, ‘മധുരം’ എന്നീ ചലച്ചിത്രങ്ങൾക്കും ഏറെ പ്രശംസ നേടിയ ‘കേരള ക്രൈം ഫയൽസ്’ എന്ന ഇൻവെസ്റ്റിഗേഷൻ സീരീസിനും ശേഷം അഹമ്മദ് കബീർ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ഒരു റൊമാന്റിക് കോമഡി ജോണറിലാണ് ഈ സിനിമ ഒരുങ്ങുന്നത്. യുവതാരം കാളിദാസ് ജയറാം നായകനായി എത്തുന്ന ഈ ചിത്രത്തിൽ പുതുമുഖമായ ലക്ഷ്മി ജ്യോതിഷ് ആണ് നായികയായി അഭിനയിക്കുന്നത്.
ചിത്രത്തിൽ കാളിദാസിന്റെ പിതാവിന്റെ വേഷത്തിൽ പ്രമുഖ നടൻ ലാൽ വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മങ്കി ബിസിനസിന്റെ ബാനറിൽ ഹസ്സൻ റഷീദും അഹമ്മദ് കബീറും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് അഹമ്മദ് കബീറും ജോബിൻ ജോൺ വർഗീസും ചേർന്നാണ്. റേഡിയോ ജോക്കിയും ടെലിവിഷൻ അവതാരകനും സംവിധായകനുമായ ആര്.ജെ മാത്തുക്കുട്ടിയാണ് ചിത്രത്തിന്റെ കോ-റൈറ്റർ.
’96’, ‘സോളോ’, ‘മെയ്യഴകൻ’ തുടങ്ങിയ പ്രശസ്ത ചിത്രങ്ങൾക്ക് സംഗീതം നൽകിയ ഗോവിന്ദ് വസന്തയാണ് ഈ ചിത്രത്തിനും സംഗീതമൊരുക്കുന്നത്. മികച്ച എഡിറ്റിംഗിനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുള്ള മഹേഷ് ഭുവനേന്ദ് ആണ് ചിത്രസംയോജനം നിർവഹിക്കുന്നത് എന്നത് സിനിമയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.
അഹമ്മദ് കബീർ ചിത്രങ്ങളുടെ ദൃശ്യമനോഹരമായ ഫ്രെയിമുകളിലൂടെ കയ്യടി നേടിയിട്ടുള്ള ജിതിൻ സ്റ്റാനിസ്ലാവസ് തന്നെയാണ് ഈ സിനിമയുടെയും ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. അഹമ്മദ് കബീറും ജിതിൻ സ്റ്റാനിസ്ലാവസും വീണ്ടും ഒന്നിക്കുമ്പോൾ ദൃശ്യപരമായി ഏറെ മികച്ചുനിൽക്കുന്ന ഒരു സിനിമാനുഭവം പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.
ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ:
കോ-പ്രൊഡ്യൂസേഴ്സ്: പൗലോസ് തേപ്പാല, വിനീത കോശി.
ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്.
പ്രൊഡക്ഷൻ ഡിസൈനർ: ശരത് കുമാർ കെ.വി.
പ്രൊഡക്ഷൻ കൺട്രോളർ: ഷാഫി ചെമ്മാട്.
കോസ്റ്റ്യൂം: മഷർ ഹംസ.
മേക്കപ്പ്: റോണക്സ് സേവ്യർ.
ലിറിക്സ്: വിനായക് ശശികുമാർ.
കളറിസ്റ്റ്: ശ്രീക് വാര്യർ.
വി.എഫ്.എക്സ്: ഡിജിബ്രിക്സ്.
സ്റ്റിൽസ്: അർജുൻ തോമസ്.
പബ്ലിസിറ്റി ഡിസൈൻ: റോസ്റ്റഡ് പെപ്പർ.
വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാൻ്റ് എൽ.എൽ.പി.
പി.ആർ.ഒ: അപർണ ഗിരീഷ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

