കോവളം ∙ പാച്ചല്ലൂർ ചുടുകാട് ക്ഷേത്രം വഴി പനത്തുറ ക്ഷേത്രത്തിലേക്ക് പുതുതായി അനുവദിച്ച കെഎസ്ആർടിസി ഇലക്ട്രിക് ബസ് സർവീസ് ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. പനത്തുറ പി.ബൈജു,പാച്ചല്ലൂർ ജയചന്ദ്രൻ, കരിങ്കട
രാജൻ,എം.ശ്രീകുമാരി,ഉണ്ണിക്കൃഷ്ണൻ, വെള്ളാർ സാബു,ഡി.ജയകുമാർ, ഡി.സജീവ് കുമാർ, ഷിബു സേതുനാഥ്, വാഴമുട്ടം രാധാകൃഷ്ണൻ, പി. കുമാരൻ, എസ്.പ്രശാന്തൻ, ആർ.
ഹേമചന്ദ്രൻ എന്നിവർ സംബന്ധിച്ചു. പനത്തുറ ക്ഷേത്ര മൈതാനിയിൽ ബസിനു നൽകിയ സ്വീകരണ യോഗത്തിൽ ധീവരസഭ പനത്തുറ കരയോഗം പ്രസിഡന്റ് ബി.
സുധർമ്മൻ, സെക്രട്ടറി പി.വിജു എന്നിവർ പ്രസംഗിച്ചു. കെഎസ്ആർടിസി ഉദ്യോഗസ്ഥരെ ചടങ്ങിൽ അനുമോദിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

