ആര്യനാട്∙ ആര്യനാട് കൊക്കോട്ടേല –ശംഭുതാങ്ങി റോഡ് തകർന്നു. ഇക്കഴിഞ്ഞ മാർച്ചിൽ റോഡിന്റെ നിർമാണ ഉദ്ഘാടനം നടത്തി. മാസങ്ങൾ കഴിഞ്ഞപ്പോൾ പല ഭാഗങ്ങളിലും വീതി കൂട്ടൽ നടന്നു.
എന്നാൽ എല്ലാ ഭാഗത്തും ഈ നടപടിയും നടന്നിട്ടില്ല. മഴക്കാലമായതോടെ റോഡ് പൂർണമായും തകർന്ന് റോഡ് ചെളിക്കുളമായി .
കാരിയോട് മുതൽ കൊക്കോട്ടേല, വള്ളിമംഗലം, പൊട്ടുകാവ്, വഴി ശംഭുതാങ്ങി വരെ റോഡിന്റെ അവസ്ഥ ശോചനീയമാണ്.
പല ഭാഗങ്ങളിലും റോഡിലെ ടാറിങ് പൂർണമായും തകർന്നു. റോഡിലെ വലിയ കുഴികളിൽ വീണ് ഇരുചക്ര വാഹനക്കാർ ഉൾപ്പെടെ ദിനം പ്രതി അപകടത്തിൽ പെടുകയാണ്. റോഡിന്റെ തകർച്ച കാരണം പ്രദേശത്തുളളവർക്ക് സ്വന്തം വാഹനം ഇതുവഴി കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണ്.
മഴക്കാലത്ത് ചെളിയും വേനൽ കാലത്ത് പൊടിയും കാരണം ഇതു വഴി സഞ്ചരിക്കാൻ പോലും പ്രദേശവാസികൾക്ക് കഴിയുന്നില്ല.
ഫണ്ടുണ്ട് എന്നിട്ടും പണി ഇഴയുന്നു
വർഷങ്ങളായി റോഡ് തകർന്നതോടെ കേന്ദ–സംസ്ഥാന സർക്കാരുകളുടെ സംയുക്തമായ സംരംഭമായ പ്രധാന മന്ത്രി ഗ്രാമീൺ സഡക് യോജന പദ്ധതി പ്രകാരം മൂന്ന് കോടി പതിനെട്ട് ലക്ഷം രൂപ അനുവദിച്ചു. 3.6 കിലോമീറ്റർ ദൂരം റോഡ് പുനരുദ്ധരിക്കാൻ തുക അനുവദിച്ചത്.
ബുദ്ധിമുട്ടായി സാധന സാമഗ്രികൾ
റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ഇറക്കിയ വലിയ മെറ്റലുകൾ മുന്നര കിലോമീറ്റർ റോഡിന്റെ സൈഡുകളിൽ അലക്ഷ്യമായി ഇറക്കിയിരിക്കുകയാണ്.
ഇതുകാരണം വലിയ മെറ്റലുകൾ പലഭാഗത്തും ചിതറി കിടക്കുന്നതായും കാണാം. വലിയ കുഴികളിൽ വീണ് വാഹനങ്ങൾ അപകടത്തിൽ പെടുന്നതു പോലെ മെറ്റലുകളും റോഡിൽ അപകട
കെണിയായി മാറുകയാണ്. ഉടൻ മെറ്റലുകൾ റോഡിൽ ഇടും എന്ന് പറയാൻ തുടങ്ങിയിട്ടും മാസങ്ങളായി.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഇലക്ഷന് മുൻപ് പണികൾ തീർക്കുമെന്നാണു കരാറുകാരൻ പറഞ്ഞിരുന്നത്. എന്നാലിപ്പോൾ കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്നാണ് റോഡ് പണി വൈകാൻ കാരണമെന്നാണ് കരാറുകാർ പറയുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

