ഡൽഹി കലാപ ഗൂഢാലോചന കേസിൽ പ്രതിയായ ഷർജീൽ ഇമാമിന് ഡൽഹി കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായാണ് കോടതിയുടെ നടപടി.
അടുത്ത മാസം 4 മുതൽ 10 വരെയാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. അതേസമയം, ഷർജീൽ ഇമാമിന്റെ പ്രധാന ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ഈ ഹർജിയിൽ വരുന്ന സെപ്റ്റംബർ 30-ന് കോടതി വാദം കേൾക്കും. 2020-ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്ക് പിന്നാലെ നടന്ന സംഘർഷങ്ങളിൽ ഗൂഢാലോചന നടത്തി എന്നാരോപിച്ചാണ് ഡൽഹി പൊലീസ് ഉമർ ഖാലിദിനെയും ഷർജീൽ ഇമാനെയും അറസ്റ്റ് ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

