സംസ്ഥാനത്തെ ജയിൽ സ്ഥാപനങ്ങളുടെ പേര് മാറ്റാൻ ആഭ്യന്തരവകുപ്പ് ഒരുങ്ങുന്നു. തടവുകാരുടെ പുനരധിവാസ പ്രക്രിയയും തിരുത്തലും ലക്ഷ്യമിട്ടാണ് ഈ മാറ്റം.
നിലവിലുള്ള ‘ജയിൽ’ എന്ന പേര് പൂർണമായി ഒഴിവാക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച ഔദ്യോഗിക ശുപാർശ ജയിൽ ഡിജിപി എസ്.ശ്രീജിത്ത് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിക്കു കൈമാറി.
‘പ്രിസൺ’ അല്ലെങ്കിൽ ‘ജയിൽ’ തുടങ്ങിയ പേരുകൾ സമൂഹത്തിൽ ഭയം ജനിപ്പിക്കുന്നതാണെന്നും തടവുകാരുടെ പുനരധിവാസ ലക്ഷ്യങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്നും വിലയിരുത്തിയാണ് പുതിയ നിർദേശം സമർപ്പിച്ചിരിക്കുന്നത്. മാറ്റത്തിന്റെ ഭാഗമായി പ്രിസൺസ് ഹെഡ്ക്വാർട്ടേഴ്സ് ഇനി മുതൽ ‘ഡിപ്പാർട്മെന്റ് ഓഫ് കറക്ഷനൽ സർവീസസ് ഹെഡ്ക്വാർട്ടേഴ്സ്’ എന്നറിയപ്പെടും.
സെൻട്രൽ ജയിലിന്റെ പേര് ‘കറക്ഷനൽ ആൻഡ് മാനേജ്മെന്റ് സെന്റർ’ എന്നും മാറ്റും. ജില്ലാ ജയിൽ മുതൽ സബ് ജയിൽ വരെയുള്ള സ്ഥാപനങ്ങൾ ‘ട്രാൻസിറ്റ് ജസ്റ്റിസ് ഹോമുകൾ’ ആയി അറിയപ്പെടും.
പ്രധാന പേരുമാറ്റങ്ങൾ താഴെ പറയുന്നവയാണ്:
∙ പ്രിസൺ ഹെഡ്ക്വാർട്ടേഴ്സ് – ഡിപ്പാർട്മെന്റ് ഓഫ് കറക്ഷനൽ സർവീസസ് ഹെഡ്ക്വാർട്ടേഴ്സ്
∙ സെൻട്രൽ പ്രിസൺ – കറക്ഷനൽ ആൻഡ് മാനേജ്മെന്റ് സെന്റർ
∙ ഹൈ സെക്യൂരിറ്റി പ്രിസൺ – മാക്സിമം കറക്ഷനൽ ആൻഡ് മാനേജ്മെന്റ് സെന്റർ
∙ ഓപ്പൺ പ്രിസൺ – കറക്ഷനൽ ആൻഡ് മാനേജ്മെന്റ് ഓപ്പൺ ഹോം
∙ ജില്ലാ ജയിൽ – ജില്ലാ ട്രാൻസിറ്റ് ജസ്റ്റിസ് ഹോം
∙ വനിതാ പ്രിസൺ – ട്രാൻസിറ്റ് ജസ്റ്റിസ് ഹോം ഫോർ വിമൻ
∙ വനിതാ ഓപ്പൺ പ്രിസൺ – കറക്ഷനൽ ആൻഡ് മാനേജ്മെന്റ് ഓപ്പൺ ഹോം ഫോർ വിമൻ
∙ സബ് ജയിൽ – ട്രാൻസിറ്റ് ജസ്റ്റിസ് ഹോം
∙ സ്പെഷൽ സബ് ജയിൽ – സ്പെഷൽ ട്രാൻസിറ്റ് ജസ്റ്റിസ് ഹോം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

