വിതുര ∙ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനു പിന്നാലെ വിതുരയിൽ ആഹ്ലാദ പ്രകടനം നടത്തി മൂന്ന് മുന്നണികളും. സംസ്ഥാനത്ത് ഒട്ടാകെ യുഡിഎഫ് തരംഗം ഉണ്ടായിട്ടും അരുവിക്കര ഇടതു പക്ഷത്തിനൊപ്പം നിന്നതിനു പിന്നാലെ പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.
രാത്രിയോടെ എൽഡിഎഫ് സ്ഥാനാർഥി ജി.സ്റ്റീഫൻ വിതുരയിലെത്തി പ്രവർത്തകരെ കണ്ടു. യുഡിഎഫ് സ്ഥാനാർഥി വി.എസ്.ശിവകുമാർ തോറ്റെങ്കിലും 10 വർഷത്തിനു യുഡിഎഫ് സംസ്ഥാനം ഭരിയ്ക്കാൻ പോകുന്നതിന്റെ ആഹ്ലാദം പ്രവർത്തകർ ആഘോഷിച്ചു.
ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് 3 സീറ്റ് സ്വന്തമാക്കിയതിന്റെ ആഹ്ലാദം എൻഡിഎയും ആഘോഷമാക്കി.
വെള്ളനാട്∙ എൽഡിഎഫ് സ്ഥാനാർഥി ജി.സ്റ്റീഫന്റെ വിജയം ആഘോഷിച്ച് വെള്ളനാട് പ്രവർത്തകർ നടത്തിയ ആഹ്ലാദ പ്രകടനം മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.ചന്ദ്രശേഖരൻ അധ്യക്ഷനായി.
പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി, ജില്ലാ പഞ്ചായത്തംഗം എൽ.പി.മായാദേവി, വൈസ് പ്രസിഡന്റ് എൽ.പ്രതീജ, വി.എസ്.ശോഭൻ കുമാർ, പുതുക്കുളങ്ങര പ്രശാന്ത് എന്നിവർ പ്രസംഗിച്ചു. പ്രവർത്തകർ വെള്ളനാട് ആഹ്ലാദ പ്രകടനവും നടത്തി.
ആര്യനാട്∙ സംസ്ഥാനത്ത് ബിജെപി സീറ്റുകൾ നേടിയതിന്റെ ആഹ്ലാദ പ്രകടനം നടത്തി.
ആര്യനാട്, വെള്ളനാട്, ഉഴമലയ്ക്കൽ പഞ്ചായത്തുകളിൽ പ്രവർത്തകർ റോഡ് ഷോ നടത്തി. പ്രാദേശിക നേതാക്കളും പ്രവർത്തകരും റോഡ് ഷോയിൽ പങ്കെടുത്തു.
മധുര വിതരണവും നടത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

