തിരുവനന്തപുരം∙ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ (കെഎസ്എഫ്ഡിസി) ഉടമസ്ഥതയിലുള്ള തിയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിലെത്തിയത് പൊലീസ് സൈബർ ഓപ്പറേഷൻസ് വിഭാഗം അന്വേഷിക്കും. കൈരളി, ശ്രീ, നിള തിയറ്ററുകളിൽ സിനിമ കാണാനെത്തിയ സ്ത്രീപുരുഷൻമാരുടെ ദൃശ്യങ്ങളാണ് തിയറ്ററുകളുടെ പേരുകൾ ഉൾപ്പെടെ വെളിപ്പെടുത്തി ടെലിഗ്രാമിലും എക്സിലും ചില അശ്ലീല സൈറ്റുകളിലും പ്രചരിച്ചത്. സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കുന്ന ക്ലൗഡിൽ നിന്നു സിസിടിവിയുടെ യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ഹാക്ക് ചെയ്താണ് ഇത്തരത്തിൽ ദൃശ്യങ്ങൾ എടുത്തിട്ടുള്ളതെന്ന് സൈബർ പൊലീസ് അറിയിച്ചു.
സുരക്ഷിതമായ പാസ്വേഡ് നൽകാതെ സ്ഥാപിച്ചിരിക്കുന്ന സിസിടിവികൾ ഹാക്ക് ചെയ്തു ദൃശ്യങ്ങൾ വിൽക്കുന്ന സംഘങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു.
അതേസമയം കൈരളി,ശ്രീ,നിള തിയറ്ററുകളിൽ കെൽട്രോണാണ് സിസിടിവി സ്ഥാപിച്ചതെന്നും ഇത് പുറത്തുപോകാൻ സാധ്യതയില്ലെന്നുമാണ് കെഎസ്എഫ്ഡിസി പ്രതികരിച്ചത്. തിയറ്ററുകളിലെ സീറ്റുകൾ ഉൾപ്പെടെ ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. ടെലിഗ്രാമിൽ ഇതിന്റെ ലിങ്കുകൾ ലഭിക്കുമെന്നും ഡൗൺലോഡ് ചെയ്യാൻ പണം അടയ്ക്കണമെന്നുമുള്ള മട്ടിലാണ് ദൃശ്യങ്ങൾ പ്രചരിച്ചത്.
ചിലർ ദൃശ്യങ്ങൾക്കായി ഇത്തരത്തിൽ പണം അടച്ചതിന്റെ സ്ക്രീൻ ഷോട്ടും പ്രചരിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

