തമിഴ് ചലച്ചിത്രലോകത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന പുതിയ ചിത്രമായ “മണ്ടാടി”യുടെ കേരളത്തിലെ വിതരണാവകാശം ഗോകുലം ഗോപാലൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കി. 2026 സെപ്റ്റംബർ 4 ന് ആഗോളതലത്തിൽ റിലീസ് ചെയ്യുന്ന ചിത്രം കേരളത്തിലും വലിയ രീതിയിൽ തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.
‘സെൽഫി’ എന്ന ചിത്രത്തിന് ശേഷം മതിമാരൻ പുകഴേന്തി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആർഎസ് ഇൻഫോടെയ്ൻമെൻ്റിൻ്റെ ബാനറിൽ എൽറെഡ് കുമാറാണ്. ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത് തെലുങ്ക് താരം സുഹാസ് ആണ്.
മഹിമ നമ്പ്യാരാണ് ചിത്രത്തിലെ നായിക. കടലോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ആക്ഷൻ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണിത്.
തമിഴ്നാട് തീരപ്രദേശത്ത് നടക്കുന്ന സവിശേഷമായ ഒരു കായികയിനത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. സെയിലിംഗ് ബോട്ട് മത്സരവുമായി ബന്ധപ്പെട്ട
മത്സ്യബന്ധന സംഘത്തിന്റെ നേതാവിന്റെ പേരാണ് ‘മണ്ടാടി’. നായകൻ സൂരിയെ തികച്ചും മാസ് ലുക്കിലാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
സത്യരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റണ്ട് ശിവ, കൃതിക ബാലസുബ്രഹ്മണ്യം തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. ദേശീയ പുരസ്കാര ജേതാവ് ജി.വി.
പ്രകാശ് സംഗീതവും, എസ്.ആർ. കതിർ ഛായാഗ്രഹണവും, പ്രദീപ് ഇ.
രാഘവ് എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിലാണ് റിലീസ് ചെയ്യുക. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

