തിരുവനന്തപുരം ∙ ശബരിമല ക്ഷേത്രത്തിൽ ആടിയ ശിഷ്ടം നെയ്യ് വിൽപനയിൽ ക്രമക്കേട് നടത്തിയെന്ന കേസിലെ പ്രതിയെ വിജിലൻസ് അറസ്റ്റ് ചെയ്തു. നെയ്യ് വിൽപ്പനയിൽ ക്രമക്കേടുകൾ നടത്തി 36 ലക്ഷത്തോളം രൂപ തട്ടിയെടുത്തതിന് വിജിലൻസ് റജിസ്റ്റർ ചെയ്ത കേസിൽ ആലപ്പുഴ അരൂർ സ്വദേശി കെ.ആർ.
സുനിൽകുമാർ പോറ്റിയെയാണ് ബുധനാഴ്ച വിജിലൻസ് അറസ്റ്റ് ചെയ്തത്. മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ ആടിയ ശിഷ്ടം നെയ് പായ്ക്കറ്റിലാക്കി വിൽപന നടത്തുന്നതിനായി ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയിരുന്നത് സുനിൽകുമാറിനെയാണ്.
നെയ്യ് പായ്ക്കറ്റുകൾ വിറ്റുകിട്ടിയ മുഴുവൻ തുകയും ബോർഡിൽ അടയ്ക്കാതെ ജീവനക്കാർ സ്റ്റോക്കിൽ ക്രമക്കേട് നടത്തി ദേവസ്വം ബോർഡിനു, 36,24,400 രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടായെന്നാണ് കേസ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

