തിരുവനന്തപുരം ∙ ക്രിസ്മസ്, പുതുവത്സരക്കാലത്ത് മലയാളിക്ക് നാട്ടിലെത്തി മടങ്ങാൻ ട്രെയിനുകളിൽ ടിക്കറ്റില്ല. ബെംഗളൂരു, മംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നു തിരുവനന്തപുരത്തേക്കും തിരിച്ചുമാണു തിരക്ക് ഏറ്റവുമധികം.
ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളിൽ 21 മുതൽ 24 വരെ സ്ലീപ്പർ വെയ്റ്റ് ലിസ്റ്റ് 200ന് മുകളിലാണ്. ക്രിസ്മസ് കഴിഞ്ഞു പുതുവത്സരത്തിനു മുൻപു മടങ്ങേണ്ടവർക്കു 28 മുതൽ 30 വരെയും ടിക്കറ്റില്ലാത്ത സ്ഥിതി.
ഹൈദരാബാദിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള ശബരി എക്സ്പ്രസിൽ 19 മുതൽ ടിക്കറ്റ് ലഭ്യമല്ല.
മംഗളൂരു – തിരുവനന്തപുരം റൂട്ടിൽ 22, 24 തീയതികളിൽ മലബാർ, മാവേലി എക്സ്പ്രസ് ട്രെയിനുകളിലും ടിക്കറ്റില്ല. സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. എറണാകുളം–ബെംഗളൂരു വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം 8ൽ നിന്ന് 20 ആക്കണമെന്ന ആവശ്യവും ശക്തമാണ്.
ശബരിമല സ്പെഷൽട്രെയിനുകൾ റെയിൽവേ കണക്കിൽ ക്രിസ്മസ് സ്പെഷലുകളുടെ കൂട്ടത്തിലാണ്. എന്നാൽ തീർഥാടകരുടെ തിരക്കു മൂലം ഈ സ്പെഷലുകളിൽ സാധാരണ യാത്രക്കാർക്കു ടിക്കറ്റ് കിട്ടാറില്ല.
ചെന്നൈയിൽ നിന്നു കഴിഞ്ഞ വർഷം കൂടുതൽ സ്പെഷൽ ട്രെയിനുകളുണ്ടായിരുന്നു. കഴിഞ്ഞ വർഷമുണ്ടായിരുന്ന തിരുവനന്തപുരം നോർത്ത് –ചെന്നൈ എസി സ്പെഷലും എറണാകുളം–ചെന്നൈ സ്പെഷൽ ട്രെയിനുകളും ഇത്തവണയില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

