തിരുവനന്തപുരം ∙ ശംഖുമുഖത്ത് നാളെ വൈകിട്ട് 4.30 മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽ ഡേ ഓപ്പറേഷൻ ഡെമോയുമായി ബന്ധപ്പെട്ട് നഗരത്തിൽ നഗരത്തിൽ നാളെ ഉച്ചയ്ക്ക് 12.00 മുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും. പരിപാടി കാണാൻ ഒട്ടേറെപ്പേർ എത്തിച്ചേരാൻ സാധ്യതയുള്ളതിനാലാണ് കർശനമായ വ്യവസ്ഥകൾ.
പൊതുജനങ്ങൾക്ക് അനുവദിച്ച പാർക്കിങ് സ്ഥലങ്ങളിൽ മാത്രമേ പാർക്ക് ചെയ്യാൻ പാടുള്ളൂ. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നീക്കം ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ചാക്ക, കല്ലുംമൂട്, സ്റ്റേഷൻകടവ്, വലിയതുറ, കുമരിച്ചന്ത, മാധവപുരം എന്നീ ഭാഗങ്ങളിൽ നിന്നും ശംഖുമുഖം, വെട്ടുകാട് ഭാഗത്തേക്ക് പാസ് അനുവദിച്ചിട്ടുള്ള വാഹനങ്ങൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു.
വാഹനങ്ങളുടെ പാസ് പരിശോധിച്ച് പാർക്കിങ് ലഭ്യത അനുസരിച്ച് പ്രവേശനം അനുവദിക്കും.
നേവൽഡേ ഓപ്പറേഷൻ ഡെമോ കാണുവാനെത്തുന്ന പൊതുജനങ്ങൾ കുടയും സ്റ്റീൽ കുപ്പിയും കയ്യിൽൽ കരുതേണ്ടതാണ്. ശംഖുമുഖത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടിവെള്ളത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
പൊതുജനങ്ങൾക്ക് ഫില്ലിങ് പോയിന്റുകളിൽ നിന്നും കുപ്പികളിൽ വെള്ളം നിറയ്ക്കാവുന്നതാണ്. ഗ്രീൻ പ്രോട്ടോക്കോളിന്റെ ഭാഗമായിട്ടാണ് സ്റ്റീൽ കുപ്പികൾ കയ്യിൽ കരുതാൻ ജില്ലാ ഭരണകൂടം നിർദേശിച്ചിരിക്കുന്നത്.
ലഗേജുകളും വലിയ ബാഗുകളും ഒഴിവാക്കണം.
തിരുവനന്തപുരം സിറ്റി പൊലീസിന്റെ ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെടേണ്ട നമ്പർ– 9497930055, 0471-255873
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

