കാറുകളിലെ ആന്റ്റോയ്ഡ് ഓട്ടോ സംവിധാനം പുറത്ത് എങ്ങനെ ഉപയോഗിക്കാമെന്ന പുതിയ പരീക്ഷണവുമായി ഉപയോക്താവ് രംഗത്ത്. നിലവിൽ ഐഫോൺ 16ഇ ഉപയോഗിക്കുന്ന ഉപയോക്താവ്, ആന്റ്റോയ്ഡ് ഓട്ടോ അനുഭവത്തിനായി ഒരു പഴയ സ്പെയർ ആൻഡ്രോയിഡ് ഫോൺ ഉപയോഗപ്പെടുത്തുന്ന രീതിയാണ് വിവരിക്കുന്നത്.
ഇതിനായി പ്രത്യേക ക്രമീകരണങ്ങൾ ഒന്നുമില്ലെങ്കിലും ഓപ്പൺ ഹെഡ്യൂണിറ്റ് (Open Headunit) എന്ന ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. ഗിറ്റ്ഹബ്ബിൽ (GitHub) ഈ ആപ്പ് സൗജന്യമായി ലഭ്യമാണെങ്കിലും ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇതിന് തുക ഈടാക്കുന്നുണ്ട്.
ഇൻസ്റ്റാൾ ചെയ്ത ശേഷം ആൻഡ്രോയിഡ് ഓട്ടോയുടെ ഡെവലപ്പർ മോഡ് പ്രവർത്തനക്ഷമമാക്കുകയും ആപ്പിലെ സെൽഫ് മോഡ് (Self Mode) തിരഞ്ഞെടുക്കുകയും വേണം. തുടർന്ന് ഫോണിലെ ആൻഡ്രോയിഡ് ഓട്ടോ തുറന്ന് മുകളിൽ വലതുവശത്തുള്ള മൂന്ന് ഡോട്ട് മെനുവിൽ നിന്ന് ‘സ്റ്റാർട്ട് ഹെഡ്യൂണിറ്റ് സർവർ’ ഓപ്ഷൻ തിരഞ്ഞെടുക്കുന്നതോടെ പ്രക്രിയ പൂർത്തിയാകും.
പഴയ ഫോണുകൾക്ക് പുറമെ പഴയ ടാബ്ലറ്റുകളിലും ഈ രീതി പരീക്ഷിക്കാവുന്നതാണ്. ഈ സംവിധാനം ഡെസ്കിൽ ഉപയോഗിക്കുമ്പോൾ സോഷ്യൽ മീഡിയ ആപ്പുകളുടെ ശല്യമൊഴിവാക്കാനും അനാവശ്യ ശ്രദ്ധാതിലങ്ങ്ങൾ തടയാനും സഹായിക്കുന്നു.
യൂട്യൂബ്, നെറ്റ്ഫ്ലിക്സ്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് തുടങ്ങിയ വിനോദ-സാമൂഹിക മാധ്യമ ആപ്പുകൾ ഈ ഇന്റർഫേസിൽ ലഭ്യമല്ല. ജിപിഎസ് നാവിഗേഷൻ, മ്യൂസിക് ആപ്പുകൾ എന്നിവ മാത്രമാണ് ഇതിൽ പ്രവർത്തിക്കുക.
ഫോൺ കോൾ വരുന്ന സമയത്ത് കോൾ സ്ക്രീൻ ഡിസ്പ്ലേയിൽ തെളിയുകയുമില്ല. ഇടതുവശത്തെ താഴത്തെ കോണിൽ ബാറ്ററി നില, ക്ലോക്ക്, നെറ്റ്വർക്ക് സിഗ്നൽ എന്നിവ കാണാം.
കൂടാതെ മൈക്രോഫോൺ ഐക്കൺ വഴി ജെമിനിയുമായി ബന്ധപ്പെടാനും സാധിക്കും. എന്നാൽ സ്ക്രീൻ എപ്പോഴും ഓൺ ആയിരിക്കുന്നത് കാരണം ബാറ്ററി വേഗത്തിൽ തീരാൻ സാധ്യതയുള്ളതിനാൽ പ്രധാന ഫോണുകളിൽ ഈ രീതി പരീക്ഷിക്കാൻ നിർദ്ദേശിക്കുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

