ഈ വർഷത്തെ ഏക് ഭാരത് ശ്രേഷ്ഠ ഭാരത് (ഇബിഎസ്ബി) കലാ ഉത്സവ് തിരുവനന്തപുരം ക്ലസ്റ്റർ തല മത്സരങ്ങൾക്ക് വർണാഭമായ തുടക്കം കുറിച്ചു. വിവിധ കലാരൂപങ്ങളുടെയും ഇന്ത്യൻ സാംസ്കാരിക വൈവിധ്യത്തിന്റെയും മനോഹാരിത വിളിച്ചോതുന്ന ഈ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം പട്ടം പിഎം ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ വെച്ച് നടന്നു.
ചടങ്ങിൽ പ്രശസ്ത കലാകാരനും എഴുത്തുകാരനുമായ കാരക്കാമണ്ഡപം വിജയകുമാർ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിച്ചു. “ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും വൈവിധ്യവും കുട്ടികളിലൂടെ ആഘോഷിക്കുന്ന കലോത്സവം വിദ്യാർഥികളുടെ സർഗാത്മകതയും കലാപരമായ കഴിവുകളും പ്രോത്സാഹിപ്പിക്കുന്ന വേദിയായി മാറിയിരിക്കുന്നു” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്കൂൾ പ്രിൻസിപ്പൽ ആർ.ഗിരിശങ്കരൻ തമ്പി, വൈസ് പ്രിൻസിപ്പാൾ എസ്.ശോഭനകുമാരി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി സംസാരിച്ചു. ഉദ്ഘാടന ചടങ്ങിന് പിന്നാലെ വിവിധ മത്സരങ്ങൾക്ക് തിരിതെളിഞ്ഞു.
തിരുവനന്തപുരം ക്ലസ്റ്ററിന് കീഴിലുള്ള വിവിധ കേന്ദ്രീയ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് കലാ ഉത്സവിൽ മാറ്റുരയ്ക്കുന്നത്. സംഗീതം, നാടകം, വാദ്യസംഗീതം തുടങ്ങി വിവിധയിനം വിഭാഗങ്ങളിലാണ് കലോത്സവ മത്സരങ്ങൾ പുരോഗമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

