വിഴിഞ്ഞം∙ തുറമുഖത്തെ ഇൻലാൻഡ് വെസ്സൽസ് ആക്ട് എൻഫോഴ്സ്മെന്റ് വിഭാഗം പൂവാർ മേഖലയിലെ ബോട്ടുകളിൽ മിന്നൽ പരിശോധന നടത്തി. ക്രമക്കേട് കണ്ടെത്തിയ പത്തോളം ബോട്ടുകൾക്ക് എഴുപത്തയ്യായിരം രൂപ പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു.
ലൈസൻസ്, റജിസ്ട്രേഷൻ സർവേ എന്നിവ ഇല്ലാത്ത ബോട്ടുകളിൽ നിന്നാണ് പിഴ ഈടാക്കിയത്. വേളി, നെയ്യാർ ഡാം, കോവളം, വർക്കല മേഖലകളിലെ ബോട്ട് ഓപ്പറേറ്റർമാർക്ക് സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയതായും അധികൃതർ അറിയിച്ചു.
പരിശോധന തുടർ ദിവസങ്ങളിലുമുണ്ടാകും.ഇൻലാൻഡ് വെസ്സൽസ് ആറ്റ്ലി പോർട്ട് ഓഫ് റജിസ്ട്രിയും വിഴിഞ്ഞം തുറമുഖ പർസറുമായ എസ്.വിനുലാൽ,എൻഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥരായ എം.എസ്.അജീഷ്,എസ്.സുനിമോൾ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

