തിരുവല്ല ∙ നഗരഭാഗത്ത് ദേശീയപാതയായി എംസി റോഡിന്റെ നവീകരണത്തിന് ദേശീയ പാത അതോറിറ്റി നൽകിയ 3.4 കോടി രൂപയുടെ പദ്ധതിക്ക് ഇതുവരെ അനുമതി ലഭിച്ചില്ല. രാമൻചിറയിൽ ബൈപാസ് ചേരുന്ന ഭാഗത്ത് പൂട്ടുകട്ട
ഇളകി കുഴിയായി മാറി. ഇരുട്ടും മഴയും കൂടി ചേരുമ്പോൾ രാത്രിയിൽ ഇവിടെ അപകടങ്ങൾ സ്ഥിരം സംഭവമാകുന്നതായി പരാതിയുണ്ട്. പലതവണ നിർമാണപ്രവർത്തനങ്ങൾ നടത്തിയിട്ടും അപാകത പരിഹരിക്കാത്ത ഇടമാണ് രാമൻചിറ ഇറക്കം.
ആദ്യം ടാറിങ് നടത്തിയപ്പോൾ പെട്ടെന്ന് ടാറിങഅ ഇളകി. ഇതിനുശേഷം 15 ലക്ഷം രൂപ ചെലവഴിച്ച് 50 മീറ്റർ ദൂരം പൂട്ടുകട്ട
ഇട്ടു. ഇതാണിപ്പോൾ പല പ്രാവശ്യം അടച്ചിട്ടും വീണ്ടും കുഴിയായി മാറുന്നത്.
കോട്ടയം മുതൽ ചെങ്ങന്നൂർ വരെയുള്ള റോഡിന്റെ ഭാഗത്ത് ദേശീയപാത വിഭാഗം 39 കോടി രൂപ മുടക്കി ഉപരിതല ടാറിങ് പൂർത്തിയാക്കിയെങ്കിലും ഇതിൽ തിരുവല്ല നഗരഭാഗം ഉൾപ്പെടുത്തിയിരുന്നില്ല.
5 വർഷം മുൻപ് അനുമതി ലഭിച്ചെങ്കിലും റോഡ് കെഎസ്ടിപിയുടെ കൈവശമായിരുന്നു. 2021 അവസാനമാണ് കെഎസ്ടിപി റോഡ് ദേശീയപാത വിഭാഗത്തിന് കൈമാറിയത്.
എൻഎച്ച് വിഭാഗം നിലവിൽ നൽകിയിരിക്കുന്ന 3.4 കോടി രൂപയുടെ പദ്ധതിയിൽ രണ്ടര കിലോമീറ്റർ റോഡിന്റെ ഉപരിതല ടാറിങ് നടത്തും.
ഇതോടൊപ്പം രാമൻചിറ ഇറക്കത്തിലെ പൂട്ടുകട്ട മാറ്റി പകരം ബിസി ടാറിങ് നടത്തും.
കേരള റോഡ് സേഫ്റ്റി അതോറിറ്റി പരിശോധന നടത്തിയ ശേഷം നടപ്പാക്കേണ്ട റോഡ് സുരക്ഷ നിർദേശങ്ങൾ നൽകിയിരുന്നു.
റോഡിന്റെ നടുവിൽ ഇപ്പോഴുള്ള കമ്പി കൊണ്ടുള്ള ഡിവൈഡറുകൾ മാറ്റി ഉറപ്പുള്ള സുരക്ഷിതമായവ സ്ഥാപിക്കാനും നിർദേശമുണ്ട്.
കൊല്ലം– തേനി ദേശീയ പാതയുടെ ഭാഗമായി ചെങ്ങന്നൂർ മുതൽ കോട്ടയം വരെ പാത നവീകരണത്തിന് വിശദ പദ്ധതി രേഖ തയാറാക്കി വരികയാണ്. ഇതിൽ റോഡ് 4 വരിയാക്കാനുള്ള ശുപാർശ ഉണ്ടാകാൻ സാധ്യതയുണ്ട്.
ദേശീയ പാതയുടെ ഭാഗമായി നഗരഭാഗമാണോ ബൈപാസ് റോഡാണോ എടുക്കുക എന്നതിലും തീരുമാനമായിട്ടില്ല. റോഡ് നവീകരണം വൈകുന്നതോടെ പലയിടത്തും കുഴികൾ രൂപംകൊണ്ട് അപകട
മേഖലായയി മാറുന്നുണ്ട്. താത്കാലികമായ അറ്റകുറ്റപണി എങ്കിലും ഈ ഭാഗങ്ങളിൽ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

