പന്തളം ∙ ക്രമസമാധാനപാലനം നിർവഹിക്കുന്ന പൊലീസുകാർക്ക് പാമ്പിനെ തടയാനുള്ള പരിശീലനം കിട്ടിയിട്ടില്ല. പന്തളം സ്റ്റേഷനിലെ പൊലീസുകാർക്ക് ആകെ പേടി പാമ്പുകളെ മാത്രം!
സ്റ്റേഷൻ വളപ്പിലെ പഴയ ക്വാർട്ടേഴ്സ് കെട്ടിടങ്ങളിൽ കാട് വളർന്നതാണ് കാരണം. ഓടു പാകിയ പഴയ കെട്ടിടങ്ങൾ മേൽക്കൂരയും ചുമരുകളും തകർന്ന് അപകടാവസ്ഥയിലാണ്.
ഇതിന്റെ ചുറ്റും കാട് വളർന്നിട്ടു വർഷങ്ങളായി. സമീപത്താണ് പൊലീസ് റിസോഴ്സ് സെന്ററും ഡോർമിറ്ററിയും.
പൊലീസുകാർക്ക് താമസിക്കാനുള്ള സൗകര്യം ഇവിടെയാണ്. ഈ കെട്ടിടത്തിന്റെ കിഴക്ക് ഭാഗമാണ് കാടുകയറിയ ക്വാർട്ടേഴ്സ് പരിസരം.
അപകടങ്ങളിൽ പെട്ട വാഹനങ്ങൾ കൊണ്ടിടുന്നതും ഇവിടെത്തന്നെ.
നാൽപതിലധികം പൊലീസുകാരാണ് സ്റ്റേഷനിൽ ജോലി ചെയ്യുന്നത്.
പഴയ സിഐ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടവും ഇവിടെയാണ്. സമീപകാലത്തൊന്നും പഴയ ക്വാർട്ടേഴ്സ് പരിസരം വൃത്തിയാക്കിയിട്ടില്ല.
കോവിഡ് കാലത്ത് ഒരു ഭാഗം വൃത്തിയാക്കി പൊലീസുകാർ പച്ചക്കറിക്കൃഷി നടത്തിയിരുന്നു. തൊട്ടുപിന്നിൽ തോന്നല്ലൂർ ഭാഗത്തേക്കുള്ള റോഡിനോട് ചേർന്ന ഭാഗത്തെ ചുറ്റുമതിൽ പൊളിഞ്ഞിട്ട് വർഷങ്ങളായി.
ഇതുകാരണം റോഡിലെ യാത്രക്കാർക്കും സമീപത്തെ താമസക്കാർക്ക് സ്റ്റേഷൻ വളപ്പിലെ കാട് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

