വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളുമായി പുറത്തിറങ്ങിയ യുവാവിനെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം ഊർജ്ജിതമാക്കികോഴിക്കോട് ടൗൺ പൊലീസ്. മടവൂർ മുട്ടാഞ്ചേരി കൊല്ലരുകണ്ടിപ്പുറായിൽ അതുൽ രാജ് (30) എന്നയാളെയാണ് കാണാതായത്.
സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഡ്രൈവറായ അതുൽ രാജിനെ കണ്ടെത്താനായി ഇതിനോടകം പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ബന്ധുക്കൾ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇയാളെ മേയർ ഭവനു സമീപം കണ്ടതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസ് നടത്തിയ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലും സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണത്തിലും യുവാവ് ചെന്നൈയിൽ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ചെന്നൈയിലെ ഒരു എടിഎമ്മിൽ നിന്ന് ഇയാൾ പണം പിൻവലിച്ചതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ ടൗൺ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടിൽ പരിശോധന തുടരുകയാണ്. യുവാവിന് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അതുൽ രാജിനെക്കുറിച്ചുള്ള എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. ഫോൺ നമ്പർ: 0495 2366 232.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

