ശാസ്താംകോട്ട ∙ ശൂരനാട് തെക്ക്, പോരുവഴി, ശൂരനാട് വടക്ക് പഞ്ചായത്തുകൾ ചേരുന്നതാണ് ജില്ലാ പഞ്ചായത്ത് ശൂരനാട് ഡിവിഷൻ.
സീറ്റ് പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട് യുഡിഎഫും വിജയത്തുടർച്ച ഉറപ്പാക്കാൻ ഇടതുമുന്നണിയും ഒപ്പത്തിനൊപ്പം ബിജെപിയും സജീവമായതോടെ ഇക്കുറി മത്സരഫലം പ്രവചനാതീതമാണ്. യുഡിഎഫ് കുന്നത്തൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഗോകുലം അനിൽ (58) യുഡിഎഫിനായും ഡിവൈഎഫ്ഐ ശൂരനാട് ബ്ലോക്ക് സെക്രട്ടറി എ.റമീസ് (30) എൽഡിഎഫിനായും ബിജെപി കുന്നത്തൂർ മണ്ഡലം വൈസ് പ്രസിഡന്റ് വിനോദ് വിശ്വേശ്വരി (49) എൻഡിഎയ്ക്കായും ജനവിധി തേടുന്നു.
ശാസ്താംകോട്ട
മുതുപിലാക്കാട് സ്വദേശിയായ ഗോകുലം അനിൽ സംസ്ഥാന കാർഷിക വികസന ബാങ്ക് പ്രതിനിധിയും ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവുമാണ്.
ഡിബി കോളജിൽ കെഎസ്യു യൂണിറ്റ് പ്രസിഡന്റായി സംഘടന പ്രവർത്തനം തുടങ്ങിയ അനിൽ യൂത്ത്കോൺഗ്രസ്, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി, ജില്ലാ ലോറി ഡ്രൈവേഴ്സ് ആൻഡ് വർക്കേഴ്സ് കോൺഗ്രസ് എന്നിവയിൽ വിവിധ പദവികൾ വഹിച്ചു.
സിപിഎം ശൂരനാട് ഏരിയ കമ്മിറ്റിയംഗവും ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറിയുമായ എ.റമീസ് ശൂരനാട് വടക്ക് പടിഞ്ഞാറ്റംകിഴക്ക് സ്വദേശിയാണ്. എസ്എഫ്ഐയിലൂടെ സംഘടന പ്രവർത്തനം തുടങ്ങിയ റമീസ് എസ്എഫ്ഐ ഏരിയ സെക്രട്ടറി, ജില്ലാ സെക്രട്ടേറിയറ്റംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.
പോരുവഴി പള്ളിമുറി സ്വദേശിയായ വിനോദ് വിശ്വേശ്വരി പോരുവഴി പഞ്ചായത്ത് അംഗവും പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം സെക്രട്ടറിയും ലെൻസ്ഫെഡ് താലൂക്ക് ട്രഷററും ആയിരുന്നു.
എൻഎസ്എസ് കരയോഗ യൂണിയൻ പ്രതിനിധി, കൊല്ലശേരിൽ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ്, ഗ്രീൻവാലി വൈസ്മെൻ ക്ലബ് നിർവാഹക സമിതിയംഗം, ഭിന്നശേഷി സംഘടനാ പ്രവർത്തകൻ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

