എരുമേലി ∙ ശബരിമല തീർഥാടകർ കടന്നുപോകുന്ന എരുമേലി – മുക്കട കാനനപാതയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി എംസിവൈഎം തിരുവല്ല അതിഭദ്രാസനം ‘വേര് –2026’ ശുചീകരണ യജ്ഞം നടത്തി.
എരുമേലി പഞ്ചായത്തും വനംവകുപ്പും ചേർന്നാണ് പദ്ധതി നടപ്പിലാക്കിയത്. 4 കിലോ മീറ്ററോളം ദൂരത്തിൽ പാതയോരത്തും വനത്തിലുമായി തള്ളിയിരുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റ് അവശിഷ്ടങ്ങളും ഉൾപ്പെടെ 10 ടണ്ണോളം മാലിന്യമാണ് ഇരുനൂറോളം വരുന്ന യുവജനങ്ങൾ ശേഖരിച്ചത്.
ആർച്ച് ബിഷപ് ഡോ.തോമസ് മാർ കൂറിലോസ് യജ്ഞം ഉദ്ഘാടനം ചെയ്തു. എംസിവൈഎം തിരുവല്ല അതിഭദ്രാസന പ്രസിഡന്റ് ജിബിൻ കെ.ജോൺ അധ്യക്ഷ പ്രസംഗം നടത്തി.
കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിബിൻ ഷാജി, ഫാ.കോശി മണ്ണിൽ, എരുമേലി പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ, എരുമേലി പഞ്ചായത്ത് സെക്രട്ടറി ബി.മഞ്ജു, ഹെൽത്ത് ഇൻസ്പെക്ടർ പി.എസ്.
ഷിജാസ്,പ്ലാച്ചേരി ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ അബ്ദുൽ റഷീദ് എന്നിവർ പ്രസംഗിച്ചു. റേഞ്ച് ഫോറസ്റ്റ് ഓഫിസർ ബി.ദിലീപ്, ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ടി.സനൽരാജ്, കോട്ടയം ശുചിത്വ മിഷൻ കോഓർഡിനേറ്റർ ആനന്ദ് ,എരുമേലി പഞ്ചായത്ത് വിഇഒ അനുമോൾ, ഹെൽത്ത് ഇൻസ്പെക്ടർ ധനലക്ഷ്മി, പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർ, എംസിവൈഎം.തിരുവല്ല അതിഭദ്രാസന ഡയറക്ടർ ഫാ.ചെറിയാൻ കുരിശുംമൂട്ടിൽ, ഫാ.മത്തായി മണ്ണൂർകിഴക്കേതിൽ, ഫാ.
തോമസ് കല്ലുപുരക്കൽ എന്നിവർ നേതൃത്വം നൽകും. അതിഭദ്രാസനത്തിന്റെ ഒൻപത് മേഖലകളിൽ നിന്നുള്ള പ്രവർത്തകരാണ് പങ്കെടുത്തത്.
ഇരുനൂറോളം യുവജനങ്ങളാണ് രാവിലെ 9 മുതൽ വൈകിട്ട് വരെ നീണ്ടുനിന്ന ശുചീകരണത്തിൽ പങ്കാളികളായത്.
കാനന പാതയോരത്തും വനത്തിനുള്ളിലുമായി വൻതോതിൽ തള്ളിയിരുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റ് അവശിഷ്ടങ്ങളുമാണ് സംഘം നീക്കം ചെയ്തത്. ശേഖരിച്ച മാലിന്യങ്ങൾ സംസ്കരണത്തിനായി വനം വകുപ്പിന് കൈമാറി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

