തിരുവനന്തപുരം ∙ പത്രാധിപർ, നോവലിസ്റ്റ്, ഫൊട്ടോഗ്രഫർ തുടങ്ങി വിവിധ മേഖലകളിൽ പ്രശസ്തനായിരുന്ന സാമുവൽ മേനയുടെ ജന്മശതാബ്ദിയുടെ ഭാഗമായി ഏർപ്പെടുത്തിയ സാമുവൽ മേന പുരസ്കാരം (ഒരു ലക്ഷം രൂപ) സംവിധായകൻ ബ്ലെസിക്ക് സംഗീതജ്ഞൻ രാമവർമ സമ്മാനിച്ചു. സാമുവൽ മേനയുടെ കുടുംബത്തിലെ മൂന്നു തലമുറയിൽപെട്ടവരുടെ 5 പുസ്തകങ്ങൾ ഒരു വേദിയിൽ പ്രകാശനം ചെയ്തു.
സാമുവൽ മേന രചിച്ച ‘നിക്ഷേപം നിറയ്ക്കപ്പെട്ട
മൺപാത്രങ്ങൾ’ എന്ന നോവലിന്റെ മൂന്നാം പതിപ്പ്, മേനയുടെ മകൻ മാക്സി വിശ്വാസ് മേനയുടെ കഥാ സമാഹാരം ‘മാനസരോവർ’, സിൽവി മാക്സി മേന രചിച്ച ‘മേന’ എന്ന ജീവചരിത്രം, സിൽവിയും മകൾ കൃപ ഗ്ലാഡിസ് മേനയും ചേർന്ന് രചിച്ച ഇന്ത്യൻ ആംഗ്യഭാഷയെ കുറിച്ചുള്ള ‘മൊട്ടസ്റ്റോ’, കൃപയുടെ ഇംഗ്ലിഷ് കഥാ, കവിതാ സമാഹാരങ്ങളായ ‘വോട്ട് ഫോർ ഹാംലറ്റ്’ എന്നീ പുസ്തകങ്ങളുടെ പ്രകാശനമാണ് ഒരു വേദിയിൽ നടത്തിയത്.
സംഗീതജ്ഞൻ രാമവർമ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നിലനിൽപിനായി മതവും രാഷ്ട്രീയവും മാറുന്ന കാലത്ത് ചെറിയ ജീവിതത്തിലൂടെ ലോകത്തെ നയിച്ച വ്യക്തിയായിരുന്നു മേനയെന്ന് ബ്ലെസി പറഞ്ഞു.
മുൻ ജില്ലാ സെഷൻസ് ജഡ്ജി എ. ഡെന്നിസൺ അധ്യക്ഷത വഹിച്ചു.
ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ, ഐഎസ്ആർഒ റിട്ട. ഡപ്യൂട്ടി ഡയറക്ടർ കോശി എം.ജോർജ്, റവ.
സാം വർഗീസ്, തിരുവല്ല ഇവാഞ്ചൽ പ്രസ് ഉടമ ജോൺ വർഗീസ്, ക്രിസ്റ്റിസൺ സാരസം തുടങ്ങിയവർ പ്രസംഗിച്ചു. മേനയുടെ ജീവിതം അടയാളപ്പെടുത്തുന്ന ‘മേന’ എന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും നടത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

