സീതത്തോട് ∙ പെരിയാർ കടുവ സങ്കേതം പടിഞ്ഞാറ്, കിഴക്ക് ഡിവിഷനുകളുടെ പരിധിയിൽപെട്ട വനമേഖലകളിൽ ‘ക്ലിഡീമിയ ഹിർട്ട’ എന്ന ശാസ്ത്ര നാമത്തിലുള്ള അധിനിവേശ സസ്യം ‘കാട്ടുനാരകം’ വ്യാപകമായി പടരുന്നു.
സ്വാഭാവിക വനത്തിനു ഭീഷണിയായി മാറുന്നതിനാൽ കാട്ടുനാരകം നീക്കം ചെയ്യാനുള്ള നടപടികൾ വനംവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. സസ്യം നീക്കം ചെയ്തില്ലെങ്കിൽ വന്യമൃഗങ്ങൾക്കും വനത്തിനും ഒരു പോലെ ഭീഷണിയാകുമെന്നാണ് വനമേഖലയുമായി ബന്ധപ്പെട്ട
റിസർച് വിഭാഗത്തിന്റെ മുന്നറിയിപ്പ്.
അമേരിക്കൻ സ്വദേശിയായ കാട്ടുനാരകം വേഗത്തിൽ പടർന്നുപിടിക്കുകയും കാടിന്റെ അടിത്തട്ടിലെ പുൽവർഗങ്ങളെയും ചെറുകാടുകളെയും നശിപ്പിക്കുകയും ചെയ്യും. വന്യമൃഗങ്ങളുടെ തീറ്റയുടെ ലഭ്യത കുറയാനും ചെടി പ്രധാന കാരണമാകുന്നതായാണ് അധികൃതരുടെ നിരീക്ഷണം.
കാട്ടുനാരകം നീക്കം ചെയ്യുന്ന ശുദ്ധീകരണ പദ്ധതിയുടെ പ്രവർത്തനങ്ങൾ പെരിയാറിൽ വനംവകുപ്പിലെ വിവിധ സാപ് ഇഡികളുടെ നേതൃത്വത്തിൽ ആരംഭിച്ചതായി കടുവ സങ്കേതം പടിഞ്ഞാറ് ഡിവിഷൻ പമ്പാ റേഞ്ച് ഓഫിസർ എം.കെ മുകേഷ് പറഞ്ഞു. സസ്യം നീക്കം ചെയ്ത ഇടങ്ങളിൽ വന്യമൃഗങ്ങൾ തിന്നുന്ന സസ്യങ്ങൾ വീണ്ടും മുളച്ചുതുടങ്ങിയെന്നും റേഞ്ച് ഓഫിസർ അറിയിച്ചു.
ഇവ നീക്കം ചെയ്യുന്നതിലൂടെ കാട്ടിലെ നീരുറവകൾ സംരക്ഷിക്കാനും സഹായകമാകും.
ഇതിനോടകം തന്നെ പെരിയാർ കടുവ സങ്കേതം പടിഞ്ഞാറ്, കിഴക്ക് ഡിവിഷന്റെ പരിധിയിൽപെട്ട ഏക്കർ കണക്കിനു സ്ഥലത്തെ കാട്ടുനാരകം നീക്കം ചെയ്തു കഴിഞ്ഞു.
വനംവകുപ്പിനൊപ്പം പ്രാദേശിക സമൂഹത്തെയും ഇതിൽ പങ്കാളിയാക്കിയാൽ പദ്ധതിയുടെ വിജയം സമയബന്ധിതമായി തന്നെ ലക്ഷ്യത്തിൽ എത്താനാകുമെന്നാണു വനപാലകർ നൽകുന്ന സൂചന. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

