പന്തളം ∙ ഫോണിൽ ഗെയിം കളിച്ചിരുന്നാൽ എന്ത് കാര്യം. ഫുട്ബോൾ ടീമിനു ജഴ്സി വാങ്ങണം.
അതിനു പണം വേണം. കരിങ്ങാലിപ്പാടത്താണെങ്കിൽ ഇനി കൊയ്ത്തുകാലവും.
പിന്നെയൊന്നും നോക്കിയില്ല. ‘മഗേഷും പിള്ളേരും’ ഒരു കടയിട്ടു.
അങ്ങനെ തന്നെ കടയ്ക്ക് പേരുമിട്ടു. കച്ചവടം പൊടിപൊടിക്കുന്നതിന്റെ ആഹ്ലാദത്തിലാണിപ്പോൾ സ്കൂൾ വിദ്യാർഥികളായ ആദിത്യനും സംഘവും.
ആദിത്യന്റെ വിളിപ്പേരാണ് മഗേഷ്. നാരങ്ങാവെള്ളം, കുലുക്കി സർബത്ത്, ഉപ്പിലിട്ട
മാങ്ങ, കാരറ്റ്, കുക്കുംബർ അടക്കമുണ്ട്.
ചേരിക്കൽ കരിങ്ങാലിപ്പാടത്തോടു ചേർന്നാണ് കട. മെടഞ്ഞ ഓലയും ഷീറ്റും ഉപയോഗിച്ചാണ് നിർമാണം.
അനുബന്ധ സൗകര്യങ്ങളൊക്കെ ഒരുക്കി നൽകിയത് സഹോദരങ്ങളും ചേരിക്കൽ സ്വദേശികളുമായ നിബിൻ രവീന്ദ്രനും നിഥിൻ രവീന്ദ്രനും അടക്കമുള്ളവർ. കാലം മാറിയത് കണക്കിലെടുത്ത് ഗൂഗിൾ പേ സംവിധാനവുമുണ്ട്.
ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിയും ചേരിക്കൽ ചൂരക്കോട് വടക്കേതിൽ സുബിയുടെ മകനുമായ ആദിത്യന്റേതാണു കൊച്ചു സംരംഭത്തിനു പിന്നിലെ ആശയം.
കളിക്കൂട്ടുകാരായ ശ്രീഹരി, ആദിശ്രീ, ശ്രീക്കുട്ടൻ, ദേവപ്രയാഗ് എന്നിവരെ ഒപ്പം കൂട്ടി. രാവിലെ 7ന് തുറന്നാൽ 12 മണിക്കൂർ കട
‘ഓപ്പൺ’. ബന്ധുക്കളും സമീപവാസികളുമായ മുതിർന്നവർ മിക്കപ്പോഴും സംഘത്തിനു കാവലായുണ്ട്.
ബ്രോക്കോ എപ്സി എന്നാണ് ഫുട്ബോൾ ടീമിന്റെ പേര്. ജഴ്സി വാങ്ങാനുള്ള പണം സ്വരൂപിച്ചാലും സ്കൂൾ തുറക്കും വരെ കട
തുടരാനാണ് ആഗ്രഹമെന്ന് ആദിത്യനും കൂട്ടുകാരും പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

