പത്തനംതിട്ട വല്യയന്തി സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിന്റെ സഹകരണത്തോടെ ഈ മാസം 23-നാണ് മെഡിക്കൽ ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പള്ളി കമ്മിറ്റി ആവിഷ്കരിച്ച സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികളിൽ സുപ്രധാനമായ ഒന്നാണിത്.
ക്യാമ്പിലൂടെ വിവിധ രോഗാവസ്ഥകൾക്ക് വിദഗ്ധ പരിശോധനയും ആവശ്യമായ തുടർനടപടികളും ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

