സീതത്തോട് ∙ മണിയാർ ജലസംഭരണിയിലെ വൻ മണൽശേഖരം ലേലം ചെയ്തു നൽകണമെന്നാവശ്യം. പമ്പാ ജലസേചന പദ്ധതിയുടെ ഉടമസ്ഥതയിലുള്ള മണിയാർ അണക്കെട്ടിൽ, കഴിഞ്ഞദിവസം സ്ലൂയിസ് വാൽവ് മാറ്റുന്നതുമായി ബന്ധപ്പെട്ട് സംഭരണിയിലെ വെള്ളം പൂർണമായും തുറന്നുവിട്ടിരുന്നു.
ഈ സമയത്താണ് ഹെക്ടർ കണക്കിനു വിസ്തൃതിയിലായി മണൽശേഖരം തെളിഞ്ഞ് കാണാനായത്. മണിയാർ അണക്കെട്ടിന്റെ ഷട്ടർ മുതൽ കാരിക്കയം അണക്കെട്ടിന്റെ ടെയിൽ റെയിസിനു അടിവശം വരെ വരുന്ന രണ്ടരക്കിലോമീറ്ററോളം ഭാഗത്താണ് മണൽ വലിയ അളവിൽ അടിഞ്ഞ് കിടക്കുന്നത്.
മണൽ സംഭരിച്ച് ലേലം ചെയ്താൽ അത് സർക്കാരിനു ലക്ഷക്കണക്കിനു രൂപയുടെ വരുമാനവും ഒട്ടേറെപ്പേർക്കു തൊഴിലുമാകും.
സ്വർണനിറത്തോടു കൂടിയ മണലിനു ആവശ്യക്കാർ ഉള്ളതായാണ് കരാറുകാരും ഉദ്യോഗസ്ഥരും പറയുന്നത്. വർഷങ്ങൾക്കു മുൻപ് കാരിക്കയത്തിനു സമീപത്തുനിന്ന് മണൽവാരാൻ കരാർ നൽകിയിരുന്നു.
ഇതിലൂടെ സർക്കാരിനു ലക്ഷക്കണക്കിനു രൂപയുടെ വരുമാനമാണ് ലഭിച്ചത്. സംഭരണിയിൽ മണൽ വർധിച്ചതോടെ സംഭരിക്കുന്ന വെള്ളത്തിന്റെ അളവ് 25%ൽ അധികം കുറഞ്ഞു.
തുടർച്ചയായി മൂന്നു ദിവസം മഴ പെയ്താൽ സംഭരണി നിറഞ്ഞ്, വെള്ളം തുറന്നുവിടേണ്ട സാഹചര്യമാണ്.
കുറച്ചുവർഷം മുൻപ് മണൽശേഖരം നീക്കുന്നതു സംബന്ധിച്ച പഠനം നടക്കുകയും അനുകൂല നീക്കങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. ശേഷം നടപടികൾ മന്ദഗതിയിലായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

