ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര സമാധാന ധാരണകൾ തകർന്നതോടെ പശ്ചിമേഷ്യ വീണ്ടും കനത്ത സംഘർഷത്തിലേക്ക്. നേരത്തെ നിലനിന്നിരുന്ന വെടിനിർത്തൽ കരാർ അസാധുവായതോടെ, ഏപ്രിലിന് മുൻപുള്ള അതീവ ഗുരുതരമായ സാഹചര്യത്തിലേക്കാണ് മേഖല നീങ്ങുന്നത്.
ജി എഫ് എസ് ഗാലക്സി എന്ന കപ്പലിന് നേരെ നടന്ന ആക്രമണമാണ് പുതിയ സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. ആക്രമണത്തിൽ കപ്പൽ തകർന്നിരുന്നു.
ഈ കപ്പലിൽ ഉണ്ടായിരുന്ന 11 ഇന്ത്യക്കാരായ ജീവനക്കാരിൽ 10 പേരെ രക്ഷപ്പെടുത്താൻ സാധിച്ചെങ്കിലും, ഒരാളെ കാണാതായിട്ടുണ്ട്. ഈ സംഭവത്തിന് പിന്നാലെ, ഇറാനിലെ 140 കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ വ്യോമാക്രമണം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി.
അമേരിക്കൻ ആക്രമണത്തിന് മറുപടിയായി ഇറാൻ ഗൾഫ് മേഖലയിലുടനീളം പ്രത്യാക്രമണങ്ങൾ ആരംഭിച്ചിരിക്കുകയാണ്. സൗദി അറേബ്യ ഒഴികെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളെയും ജോർദാനെയും ലക്ഷ്യമിട്ടാണ് ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നത്.
ഹോർമൂസ് കടലിടുക്ക് ഇറാൻ ഇതിനോടകം അടച്ചുപൂട്ടിയിട്ടുണ്ട്. ആക്രമണങ്ങളുടെ വിശദാംശങ്ങൾ താഴെ പറയുന്നവയാണ്:
– ഒമാനിലെ ദുകം തീരത്തുള്ള അമേരിക്കൻ സൈനിക ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾക്കും വിമാന ഇന്ധന സംഭരണ ശാലകൾക്കും നേരെ ആക്രമണം ഉണ്ടായി.
– ഖത്തറിലെ അൽ ഉദൈദ എയർബേസിലെ ഫൈറ്റർ ജെറ്റ് കമാൻഡ് സെന്ററിൽ നടന്ന ആക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു.
– ബഹറൈനിലെ അഞ്ചാം കപ്പൽപ്പട
താവളത്തിലും, കുവൈത്തിലെ ആയുധ ഡിപ്പോയിലും പെട്രിയറ്റ് മിസൈൽ സംവിധാനങ്ങളിലും ഇറാൻ ആക്രമണം നടത്തി.
– ജോർദാനിലെ എം ക്യു 9 ഡ്രോൺ ഹാങ്ങറും ആക്രമിക്കപ്പെട്ടു. തങ്ങളെ ആക്രമിക്കാൻ അമേരിക്ക ഉപയോഗിച്ച താവളങ്ങളാണ് ഇവയെന്ന് ആരോപിച്ചാണ് ഇറാൻ ഈ രാജ്യങ്ങളെ ലക്ഷ്യമിട്ടത്.
ഹോർമൂസ് കടലിടുക്ക് വീണ്ടും അടച്ചതും മേഖലയിലെ വാണിജ്യ-സുരക്ഷാ സാഹചര്യങ്ങളെ സങ്കീർണ്ണമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

