പത്തനംതിട്ട ∙ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്.
17 ഡിവിഷനുകളിലെ 10 സീറ്റിൽ സിപിഎം, 3 സീറ്റിൽ സിപിഐ, രണ്ടിൽ കേരളാ കോൺഗ്രസ് (എം), ജെഡിഎസ് – 1, ആർജെഡി– 1 എന്നിങ്ങനെയാണ് സീറ്റ് വിഭജനം. ഡോ.
ദീപ മറിയം വർഗീസ്, പ്രഫ.ഡോ. മാത്യു സാം, ബിബിൻ ഏബ്രഹാം, വൈഷ്ണവി ശൈലേഷ്, റ്റിറ്റി ആനി ജോർജ് എന്നിവരാണ് ഇടതു മുന്നണിയിലെ പുതുമുഖങ്ങൾ. കോയിപ്രത്തു മത്സരിക്കുന്ന ഡോ.ദീപ മറിയം വർഗീസ് സംസ്ഥാന ആസൂത്രണ ബോർഡ് അംഗവും ആർജെഡി നേതാവുമായ ഡോ.
വർഗീസ് ജോർജിന്റെ മകളുമാണ്. സിപിഎം സ്വതന്ത്രയായാണ് ഡോ.ദീപ മത്സരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ മാത്രമാണ് നിലവിലെ ഭരണസമിതിയിൽ നിന്നു ജനവിധി തേടുന്നത്. എസ്.വി.
സുബിനും ശ്രീലത രമേശും മുൻ ജില്ലാ പഞ്ചായത്ത് അംഗങ്ങളാണ്. ജെ.
ഇന്ദിരാദേവി ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും രേഷ്മ മറിയം റോയ് അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റുമാണ്. എ.എൻ.
സലിം, ഏബ്രഹാം തോമസ്, ശോഭാ ചാർളി എന്നിവർ കൊടുമൺ, പെരിങ്ങര, റാന്നി പഞ്ചായത്തുകളിലെ മുൻ പ്രസിഡന്റുമാരാണ്. റ്റിറ്റി ആനി ജോർജ് മുൻ ഡപ്യൂട്ടി കലക്ടറാണ്.
വൈഷ്ണവി ശൈലേഷ് എസ്എഫ്ഐ ജില്ലാ പ്രസിഡന്റും ബിബിൻ ഏബ്രഹാം എഐവൈഎഫ് സംസ്ഥാന പ്രസിഡന്റുമാണ്.
പ്രത്യേക പ്രകടന പത്രിക പുറത്തിറക്കും
ജില്ലാ പഞ്ചായത്തിനു മാത്രമായി പ്രകടന പത്രിക പുറത്തിറക്കുമെന്നും എൽഡിഎഫ് ജില്ലാ കൺവീനർ പറഞ്ഞു. പ്രാദേശികമായ വിഷയങ്ങൾ ഉൾപ്പെടുത്തി തദ്ദേശസ്ഥാപനങ്ങളിൽ പ്രത്യേകം പ്രകടന പത്രികകളും പുറത്തിറക്കും.
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഇടത് മുന്നണിയുടെ സീറ്റ് വിഭജനം പൂർത്തിയായതായും സ്ഥാനാർഥികളെ രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ വലിയ വിജയം ഇത്തവണ മുന്നണി നേടുമെന്നും എൽഡിഎഫ് കൺവീനർ അലക്സ് കണ്ണമല, സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, സിപിഐ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാർ,
കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സജി അലക്സ്, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു നെടുവംപുറം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം, എൻസിപി ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് സാലി, ആർജെഡി ജില്ലാ പ്രസിഡന്റ് മനു വാസുദേവ്, സിപിഐ എംഎൽ ജില്ലാ സെക്രട്ടറി കെ.ഐ. ജോസഫ്, ഐഎൻഎൽ ജില്ലാ സെക്രട്ടറി നിസാർ നൂർമഹൽ, കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതിയംഗം ടി.ഒ.
ഏബ്രഹാം എന്നിവർ പറഞ്ഞു. എൽഡിഎഫ് ഒറ്റക്കെട്ടാണെന്നും കേരള കോൺഗ്രസ് (ബി) ക്ക് അർഹമായ സീറ്റ് നൽകുമെന്നും നേതാക്കൾ അറിയിച്ചു.
∙ സിപിഎം സ്ഥാനാർഥികൾ: 1.
കോയിപ്രം, ഡോ.ദീപാ മറിയം വർഗ്ഗീസ്, 2. മല്ലപ്പള്ളി, എസ്.വി.സുബിൻ, 3.ചിറ്റാർ, റ്റി.കെ.സജി, 4.മലയാലപ്പുഴ, രേഷ്മ മറിയം റോയി, 5.പ്രമാടം, ജെ.ഇന്ദിര ദേവി, 6.
കൊടുമൺ, എ.എൻ.സലീം, 7.കലഞ്ഞൂർ, ബീനാ പ്രഭ, 8. ഏനാത്ത്, വൈഷ്ണവി ശൈലേഷ്, 9.
കുളനട, സവിത അജയകുമാർ, 10. ഇലന്തൂർ, റ്റിറ്റി ആനി ജോർജ്ജ്. ∙ സിപിഐ സ്ഥാനാർഥികൾ: 1.ആനിക്കാട്, പ്രഫ.ഡോ.
മാത്യു സാം, 2. കോന്നി, ബിബിൻ എബ്രഹാം, 3.
പള്ളിക്കൽ, ശ്രീലത രമേശ്. ∙ കേരളാ കോൺഗ്രസ് (എം): 1.
പുളിക്കീഴ്, ഏബ്രഹാം തോമസ്, 2. റാന്നി, ശോഭാ ചാർളി.
∙ ജെഡിഎസ്: 1.കോഴഞ്ചേരി, ചെറിയാൻ സി. ജോൺ;
ആർജെഡി: 1.അങ്ങാടി, പ്രശാന്ത് മോളിയ്ക്കൽ
ബിഎൽഒമാരെ സഹായിക്കാൻ അധിക വേതനമില്ലാതെ വില്ലേജ് ഓഫിസ് ജീവനക്കാർ
പത്തനംതിട്ട
∙ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനായി(എസ്ഐആർ) ബിഎൽഒമാരെ സഹായിക്കാൻ വില്ലേജ് ഓഫിസ് ജീവനക്കാരെ നിയോഗിച്ചതിനെതിരെ ശക്തമായ എതിർപ്പ്. അധിക വേതനത്തിന്റെ കാര്യത്തിൽ ഉറപ്പു നൽകാതെയാണ് ഇവരെ ജോലിക്കു നിയോഗിച്ചത്.
ബിഎൽഒമാർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വാർഷികാടിസ്ഥാനത്തിൽ വേതനമുണ്ട്. എന്നാൽ ബിഎൽഒമാർക്കൊപ്പം കൂടെപ്പോകുന്ന വില്ലേജ് ഓഫിസർമാർക്ക് വേതനമില്ല.
വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർണമായി ബിഎൽഒയാണു ചെയ്യേണ്ടത്.
അതിനാൽ ആ കാര്യങ്ങളിൽ ഇടപെടാനും കഴിയില്ല.വില്ലേജ് ഓഫിസർ ഒഴികെയുള്ള ജീവനക്കാരോടാണ് ഇത്തരത്തിൽ സഹായത്തിനു പോകാൻ നിർദേശം.
ഇതോടെ വില്ലേജുകളിലെ ജോലികൾ താളംതെറ്റി. ഓരോ വില്ലേജിലും ശരാശരി 20ലേറെ ബൂത്തുകളുണ്ട്.
ഇവിടെയെല്ലാം ഓടിയെത്തുന്നതും പ്രായോഗികമല്ല. അധികമായി വാഹന സൗകര്യവും ക്രമീകരിച്ചിട്ടില്ല.
സ്വന്തം വാഹനങ്ങളിലാണു ജീവനക്കാർ ബിഎൽഒമാർക്കൊപ്പം വോട്ടർമാരുടെ അടുത്ത് പോകുന്നത്.ഇതിനിടെ തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് പ്രഖ്യാപിച്ച പല പദ്ധതികളുടെയും നടത്തിപ്പുമായി ബന്ധപ്പെട്ട ജോലികളും വില്ലേജിലെ ജീവനക്കാർക്കു ചെയ്യേണ്ടതുണ്ട്.
‘തങ്ങൾ കാർത്യവീരാർജുനൻമാരല്ല’(1000 കൈകളുള്ള പുരാണ കഥാപാത്രം) എന്നാണ് ഒരു വില്ലേജ് ഉദ്യോഗസ്ഥൻ നടപടികളോടു പ്രതികരിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

