അടൂർ ∙ കടമ്പനാട് ഇടയ്ക്കാട് സ്വദേശിയായ യുവാവിനെ ബൈക്കിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവിനു 10 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും. കടമ്പനാട് ഇടയ്ക്കാട് ജെജെ വില്ലയിൽ ജാഫേത്ത് കോശിയുടെ മകൻ ജെഫിൻ ജാഫേത്തിനെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് അടൂർ പാറക്കൂട്ടം രമ്യാലയത്തിൽ ജിതിന് പത്തനംതിട്ട
അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി–3 എഫ്.മിനിമോൾ ശിക്ഷ വിധിച്ചത്.
2013 ഡിസംബർ 23ന് വൈകിട്ട് അടൂർ–ഭരണിക്കാവ് റോഡിൽ മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിക്കു സമീപമായിരുന്നു കേസിന് ആസ്പദമായ അപകടം. ആദ്യം അപകട
മരണത്തിനാണ് പൊലീസ് കേസെടുത്ത്. വീട്ടുകാർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
ജെഫിൻ തമിഴ്നാട് വെങ്കിടേശ്വര ഹൈടെക് പോളിടെക്നിക് കോളജിലെയും ജിതിൻ വെങ്കിടേശ്വര ഹൈടെക് എൻജിനീയറിങ് കോളജിലെയും വിദ്യാർഥികളായിരുന്നു.
2012 ഓഗസ്റ്റിൽ ജെഫിനും മറ്റൊരു സുഹൃത്തും കൂടി ഈറോഡിലുള്ള എടിഎമ്മിൽ നിന്ന് പണം എടുത്തു പുറത്തു വന്നപ്പോൾ ജിതിനും സുഹൃത്തുക്കളും പണം ആവശ്യപ്പെട്ടു.
എന്നാൽ പണം ജിഫിൻ കൊടുക്കാൻ തയാറായില്ല. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് കുറ്റപത്രം.
ഡിവൈഎസ്പി എ.നസീം, സിഐ ടി.മനോജ് എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.
ടി.ഹരികൃഷ്ണൻ ഹാജരായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

