പന്തളം ∙ നഗരസഭയുടെ ആരോഗ്യ കലാലയം പദ്ധതിയുടെ ഭാഗമായി പൂഴിക്കാട് ഗവ. യുപി സ്കൂളിൽ നടത്തിയ ആരോഗ്യമേളയിൽ പങ്കെടുത്ത് 14 സ്കൂളുകളിലെ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും.
വിദ്യാർഥികൾക്കായി ഭക്ഷ്യമേള, ചിത്രരചന, ഉപന്യാസരചന, ക്വിസ് മത്സരങ്ങൾ, രക്ഷിതാക്കൾക്കായി സെമിനാർ എന്നിവയും നടന്നു. 250ഓളം വിദ്യാർഥികൾ പങ്കെടുത്തു.
വിജയികൾക്ക് സമ്മാനവിതരണവും നടത്തി.
നഗരസഭാ അധ്യക്ഷൻ അച്ചൻകുഞ്ഞ് ജോൺ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ യു.രമ്യ അധ്യക്ഷയായി.
സ്ഥിരം സമിതി അധ്യക്ഷരായ സൗമ്യ സന്തോഷ്, രാധാകൃഷ്ണൻ ഉണ്ണിത്താൻ, കെ.സീന, കൗൺസിലർമാരായ ബിന്ദുകുമാരി, സൂര്യ എസ്.നായർ, സെക്രട്ടറി ഇ.ബി.അനിത, പ്രഥമാധ്യാപകൻ സി.സുദർശനൻ പിള്ള, പിടിഎ പ്രസിഡന്റ് ശ്രീദേവി നമ്പ്യാർ, സ്റ്റാഫ് സെക്രട്ടറി ആനിയമ്മ ജേക്കബ്, മെഡിക്കൽ ഓഫിസർ ഡോ.ആർ.ഹരികുമാർ, ജി.ഓമന എന്നിവർ പ്രസംഗിച്ചു. സെമിനാറുകളിൽ ഡോ.ബിപിൻ സാജൻ, ഡോ.നിഷാന സൈഫ് എന്നിവർ മോഡറേറ്റർമാരായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

