അടൂർ∙ മുക്കുപണ്ടം പണയം വച്ച് 1.75 ലക്ഷത്തോളം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ യുവതി ഉൾപ്പെടെ 3 പേരെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇളമണ്ണൂർ മഞ്ജു ഭവനിൽ മഞ്ജു(28), മുക്കുപണ്ടം പണയം വയ്ക്കാൻ ഏൽപ്പിച്ച മഞ്ജുവിന്റെ ബന്ധുവും സുഹൃത്തുമായ പോരുവഴി വലിയത്ത് പുത്തൻവീട്ടിൽ നിഖിൽ (ജിത്തു–27), അടൂർ കനാൽ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ചിറയൻകീഴ് സരള ഭവനിൽ സജിത്ത് (30) എന്നിവരാണ് പിടിയിലായത്.
ഇളമണ്ണൂർ ആദിയ ഫിനാൻസ്, പാണ്ടിയഴികത്ത് ഫിനാൻസ് എന്നീ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വച്ച് 1.75 ലക്ഷത്തോളം രുപ തട്ടിയെടുക്കാനായിരുന്നു ശ്രമമെന്ന് പൊലീസ് പറഞ്ഞു.
ആദിക്കാട്ടുകുളങ്ങരയുള്ള സ്വകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്തതിനു നൂറനാട് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്തിരുന്ന കേസിലേക്ക് മഞ്ജുവിനെ നൂറനാട് പൊലീസിന് കൈമാറിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

