പൂനെ: ബൈക്ക് പാർക്ക് ചെയ്യുന്നതിനിടെ അബദ്ധത്തിൽ ദേഹത്ത് കയറിയ യുവാവിനെ മൂർഖൻ പാമ്പ് കടിച്ചു. മുന്നിൽ കിടക്കുകയായിരുന്ന പാമ്പിനെ കാണാതെ യുവാവ് ബൈക്ക് മുന്നോട്ട് എടുക്കുകയായിരുന്നു.
തുടർന്ന് പാർക്ക് ചെയ്യാനായി വാഹനം പിന്നോട്ട് എടുത്തപ്പോൾ പത്തിവിടർത്തി നിന്ന മൂർഖൻ കാലിൽ കൊത്തുകയായിരുന്നു. കടിയേറ്റ ശേഷമാണ് പാമ്പിനെ യുവാവ് കണ്ടത്.
ഇതോടെ പരിഭ്രാന്തനായ ഇയാൾ ബൈക്കിൽ നിന്ന് താഴേക്ക് വീണു. ബൈക്കിന്റെ ടയർ ദേഹത്ത് കയറിയതിനെ തുടർന്നുള്ള പ്രതിരോധത്തിന്റെ ഭാഗമായാണ് പാമ്പ് ആക്രമിച്ചതെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയോടുള്ള പ്രതികരണങ്ങൾ.
बिना छेड़ छांड किए सांप कभी आपको नुकसान नहीं पहुंचाते है ! लेकिन अंततः डस लिया ?देखने लायक है वीडियो , pic.twitter.com/kaeNIciZeO — sanju yadav (@sanju916131) November 12, 2025 പാമ്പുകടിയേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പാമ്പുകടിയേറ്റെന്ന് ഉറപ്പായാൽ ഉടൻതന്നെ വൈദ്യസഹായം തേടുകയാണ് ഏറ്റവും പ്രധാനം.
സ്വയം ചികിത്സയ്ക്ക് ശ്രമിക്കരുത്. കടിയേറ്റ ഭാഗം മുറിച്ച് രക്തം പുറത്തുകളയുക, മുറിവിന് മുകളിലായി ചരട് കൊണ്ട് മുറുക്കിക്കെട്ടുക, വായ് കൊണ്ട് വിഷം വലിച്ചെടുക്കാൻ ശ്രമിക്കുക തുടങ്ങിയ കാര്യങ്ങൾ അശാസ്ത്രീയവും അപകടകരവുമാണ്.
ഇവ കൂടുതൽ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. കൈയിലോ കാലിലോ ആണ് കടിയേറ്റതെങ്കിൽ, ആ ഭാഗം ഹൃദയത്തിന്റെ തലത്തിൽ നിന്ന് താഴ്ത്തി വെക്കാൻ ശ്രദ്ധിക്കുക.
ഇത് വിഷം ശരീരത്തിൽ വ്യാപിക്കുന്നതിന്റെ വേഗത കുറയ്ക്കാൻ സഹായിക്കും. ശേഷം, വീതിയുള്ള കോട്ടൺ തുണി ഉപയോഗിച്ച് കടിയേറ്റ ഭാഗത്തും അതിനു ചുറ്റുമായി അധികം മുറുക്കമില്ലാതെ കെട്ടുക.
ഉദാഹരണത്തിന്, കാൽപ്പാദത്തിലാണ് കടിയേറ്റതെങ്കിൽ, വിരലുകൾ മുതൽ മുകളിലേക്ക് കാൽ മുഴുവനായി തുണികൊണ്ട് പൊതിയുക. തുണി ഉപയോഗിച്ച് കെട്ടുമ്പോൾ അത് ഒരു കാരണവശാലും മുറുകിപ്പോകരുത്.
രക്തയോട്ടം തടസ്സപ്പെടാത്ത രീതിയിൽ, വിഷം പടരുന്നത് വൈകിപ്പിക്കുക എന്നത് മാത്രമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കെട്ട് അധികം മുറുകുന്നത് രക്തയോട്ടം പൂർണ്ണമായി നിലയ്ക്കാൻ കാരണമാവുകയും ഇത് കൂടുതൽ സങ്കീർണ്ണതകൾക്ക് ഇടയാക്കുകയും ചെയ്യും.
പാമ്പുകടിയേറ്റയാളെ പരിഭ്രാന്തനാക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പേടിക്കുമ്പോൾ രക്തസമ്മർദ്ദം കൂടുകയും വിഷം വേഗത്തിൽ ശരീരത്തിൽ വ്യാപിക്കാൻ ഇത് കാരണമാകുകയും ചെയ്യും.
അതിനാൽ കടിയേറ്റയാളെ സമാധാനിപ്പിക്കുകയും എത്രയും പെട്ടെന്ന് പ്രതിവിഷം (ആന്റിവെനം) നൽകാൻ സൗകര്യമുള്ള ആശുപത്രിയിൽ എത്തിക്കുകയും വേണം. കേരളത്തിലെ ഒട്ടുമിക്ക സർക്കാർ ആശുപത്രികളിലും പ്രതിവിഷം ലഭ്യമാണ്.
കടിയേറ്റയാളെ നടത്തിക്കൊണ്ട് പോകരുത്. ശരീരം അധികം ഇളകാത്ത രീതിയിൽ കിടത്തിയോ ഇരുത്തിയോ വേണം ആശുപത്രിയിൽ എത്തിക്കാൻ.
ശാരീരികമായ ചലനങ്ങൾ വിഷം വേഗത്തിൽ പടരാൻ ഇടയാക്കും. സാധ്യമെങ്കിൽ, രോഗിയെ ഇടതുവശം ചരിച്ച് കിടത്തുന്നത് ഉത്തമമാണ്.
പുതിയ വാർത്തകൾ newskerala.net ൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

