തിരുവനന്തപുരം: മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പുകളിലെ ഫാം തൊഴിലാളികളുടെ മാതൃവകുപ്പ് കൃഷി വകുപ്പായി തുടരുന്നത് മാറ്റുന്നതിന് നടപടി സ്വീകരിക്കുന്നത് പരിഗണിക്കുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി. ഫാം തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നേരിട്ട് മനസ്സിലാക്കുന്നതിനായി മന്ത്രിയുടെ ചേംബറിൽ പ്രത്യേക യോഗം വിളിച്ചുചേർത്തിരുന്നു.
ഈ യോഗത്തിലാണ് മന്ത്രി സുപ്രധാനമായ ഇക്കാര്യം അറിയിച്ചത്. കൃഷി വകുപ്പിൽ നിന്നും ഈ രണ്ട് വകുപ്പുകളെയും വേർപെടുത്തിയിട്ടുണ്ടെങ്കിലും, ഭരണപരമായ പല കാര്യങ്ങളിലും മാറ്റങ്ങൾ പൂർണമാകാത്തത് മൂലം സാങ്കേതിക തടസ്സങ്ങളും വലിയ കാലതാമസവും നേരിടുന്നുണ്ട്.
ഈ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് പ്രത്യേക പരിഗണന നൽകുമെന്ന് മന്ത്രി ഉറപ്പുനൽകി. മാസത്തിൽ ഒരിക്കൽ ബന്ധപ്പെട്ട
ഉദ്യോഗസ്ഥർ നേരിട്ട് ഫാമുകൾ സന്ദർശിച്ച് പ്രശ്നങ്ങൾ പഠിക്കണമെന്നും അടിയന്തരമായി പരിഹാരങ്ങൾ കണ്ടെത്തണമെന്നും മന്ത്രി കർശന നിർദേശം നൽകി. കൂടാതെ, മൂന്ന് മാസം കൂടുമ്പോൾ ട്രേഡ് യൂണിയൻ പ്രതിനിധികളെ ഉൾപ്പെടുത്തി യോഗങ്ങൾ ചേരണമെന്നും അവർ നിർദ്ദേശിച്ചു.
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് ഫാം തൊഴിലാളികളുടെ തൊഴിൽ, സേവന – വേതന വ്യവസ്ഥകൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ തൊഴിലാളികളുടെ പ്രതിനിധികൾ യോഗത്തിൽ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.
വിവിധ സർക്കാർ വകുപ്പുകളെ പ്രതിനിധീകരിച്ചുള്ള ഉദ്യോഗസ്ഥരും യോഗത്തിൽ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

