ഇൻസ്റ്റഗ്രാമിലെ ഒരു ‘മോമോസ്’ വിഡിയോയാണ് ഇപ്പോൾ തരംഗമാകുന്നത്. ദിവസം 15 മണിക്കൂർ പ്രവർത്തിക്കുന്ന ഒരു മോമോസ് തട്ടുകട.
ഒരു കസ്റ്റമറിന് ഒരു പ്ലേറ്റ് കൊടുക്കാൻ വേണ്ടത് ഒരു മിനിറ്റ്. ഇങ്ങനെ 900-950 പ്ലേറ്റുകളാണ് ഒരു ദിവസത്തെ കച്ചവടം.
900 മിനിറ്റിന്റെ ബിസിനസ്. ഒരു പ്ലേറ്റിന് വില 110 രൂപ.
ഒറ്റ ദിവസം വരുമാനം 1,04,500 രൂപവരെ. ഒരുമാസത്തെ വരുമാനം 32 ലക്ഷം രൂപയിലധികം.
കാസി പെരേര എന്ന യൂട്യൂബർ ഷെയർ ചെയ്ത, ബെംഗളൂരുവിലെ ‘കെകെ മോമോസ് ആൻഡ് സൂപ്പ്സ്’ എന്ന തട്ടുകടയുടെ വിഡിയോയാണ് ചൂടൻ ചർച്ച.
തട്ടുകടക്കാരനൊപ്പം ഒരുദിവസത്തെ ബിസിനസിൽ കാസി പെരേരയും ചേർന്നു. അന്ന് ഒറ്റ മണിക്കൂറിൽ 118 പ്ലേറ്റുകൾ വരെവിറ്റുപോയെന്ന് വിഡിയോയിൽ കാസി പെരേര പറയുന്നുണ്ട്.
ബിസിനസിന് ഇടയ്ക്ക് വിൽപനക്കാരൻ ഒന്നോ രണ്ടോ മിനിറ്റ് മാത്രമാണ് വിശ്രമിച്ചത്. ബാക്കി മുഴുവൻ സമയം തിരക്കേറിയ കച്ചവടം.
മോമോസ് വിൽപനക്കാരന്റെ കഠിനാധ്വാനത്തെയും സംരംഭക വിജയത്തെയും പുഴക്ത്തി നിരവധി പേർ രംഗത്തുവന്നു.
വിഡിയോ ഇതിനകം കണ്ടത് ലക്ഷങ്ങൾ. ലൈക്കടിച്ചവർ മാത്രം 8 ലക്ഷത്തിലധികം.
ആ തട്ടുകടയിൽ ഇന്റേൺഷിപ്പിന് അവസരം കിട്ടുമോ എന്ന് ചോദിച്ചവരുമുണ്ട്. പക്ഷേ, കാസി പെരേരയുടെ അവകാശവാദങ്ങൾ പൊള്ളയാണെന്ന് പറഞ്ഞും നിരവധിപേർ രംഗത്തെത്തി. വിഡിയോയിൽ കച്ചവടക്കാരന്റെ ലാഭമെത്രയെന്ന് കാസി പെരേര പറഞ്ഞിട്ടില്ല.
അതിനെ പലരും വിമർശിക്കുന്നുണ്ട്.
കാസിയുടെ വിഡിയോ നുണപ്രചാരണമാണെന്ന് പറഞ്ഞവരുമുണ്ട്. മോമോസ് ഒരു പ്ലേറ്റിന് 110 രൂപയൊന്നും വിലയില്ല.
ഒരു ദിവസം 900ലധികം പ്ലേറ്റ് വിറ്റുവെന്നും പറയുന്നതും ശരിയാകണമെന്നില്ല. 15 മണിക്കൂറിനിടെ ഒട്ടും വിശ്രമിക്കാതിരുന്നാൽ മാത്രമേ 900 പ്ലേറ്റിന്റെ വിൽപന നടക്കൂ എന്ന് മറ്റു ചിലരും പറയുന്നു.
അതേസമയം, അഭിനന്ദനങ്ങൾക്കും വിമർശനങ്ങൾക്കുമിടയിലും വിഡിയോ വൈറലാവുകയാണ്. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

