സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരെ ശക്തമായ നടപടികളുടെ ഭാഗമായി പെരുമ്പാവൂരിൽ നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നുമായി അതിഥി തൊഴിലാളി പിടിയിലായി. 6.5 ഗ്രാം ഹെറോയിൻ കൈവശം വെച്ച അസം നൗഗാവ് സ്വദേശി സിറാജുൽ ഇസ്ലാമിനെയാണ് (34) പൊലീസ് പിടികൂടിയത്.
വല്ലത്ത് വെച്ച് ഹെറോയിൻ വിൽപനയ്ക്കായി നിൽക്കുന്നതിനിടയിലാണ് പ്രതി പൊലീസിന്റെ വലയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറച്ചുനാളുകളായി ഇയാൾ അന്വേഷണ സംഘത്തിന്റെ കർശന നിരീക്ഷണത്തിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
പട്ടാമ്പിയിൽ നിന്നാണ് ലഹരിമരുന്ന് വാങ്ങിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ബസ് മാർഗമാണ് പ്രതി വല്ലത്ത് എത്തിയത്.
പ്രതിക്ക് ലഹരിമരുന്ന് എത്തിച്ചു നൽകിയവരെക്കുറിച്ചും, ഇയാളിൽ നിന്ന് ഇത് വാങ്ങുന്ന മറ്റ് ഇടനിലക്കാരെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണ, നർകോട്ടിക് സെൽ ഡിവൈഎസ്പി സി.
ബിനു കുമാർ, എസ്ഐമാരായ എം.വി. അരുൺ ദേവ്, മാർട്ടിൻ ജോസഫ്, വിഷ്ണു മുരളി, എ.എൽ.അർജുൻ, എഎസ്ഐ പി.എ.
അബ്ദുൽ മനാഫ്, സീനിയർ സിപിഒമാരായ ടി.എ.അഫ്സൽ, ബെന്നി ഐസക്ക്, സിപിഒമാരായ റോബിൻ ജോയ്, സിബിൻ സണ്ണി, ഫാസിൽ, സന്ധ്യ എന്നിവരടങ്ങിയ സംഘമാണ് ഈ കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

