വടശ്ശേരിക്കര ∙ ശ്രീ അയ്യപ്പ ആശുപത്രി ആൻഡ് റിസർച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 80-ാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. വടശ്ശേരിക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.
ഉഷ ചടങ്ങിൽ ദേശീയപതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. ആഘോഷച്ചടങ്ങിൽ വാർഡ് മെമ്പർ മഞ്ജു ജയരാജ്, ആശുപത്രി മാർക്കറ്റിങ് എക്സിക്യൂട്ടീവ് സാജു തോംസൺ, മുൻ ക്യാപ്റ്റൻ എം.എ.
ബൈജു തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചടങ്ങിൽ ലഹരിവിരുദ്ധ പ്രതിജ്ഞയും എടുത്തു.
ശ്രീ അയ്യപ്പ കോളേജ് ഓഫ് നഴ്സിങ്, നഴ്സിങ് സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളും നഴ്സിങ് സ്റ്റാഫും ആശുപത്രിയിലെ മറ്റ് ജീവനക്കാരും പ്രതിജ്ഞയിൽ സജീവമായി പങ്കുചേർന്നു. ലഹരിവിമുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള ശക്തമായ സന്ദേശമാണ് ചടങ്ങ് ഉയർത്തിപ്പിടിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

