മല്ലപ്പള്ളി ∙ തിരുമാലിടക്ഷേത്രം–മുരണി റോഡിൽ പുനരുദ്ധാരണം വൈകുന്നതു വാഹനയാത്ര ക്ലേശകരമാക്കുന്നു. ടാറിങ്ങിളകി രൂപപ്പെട്ടിരുന്ന കുഴികളിൽ അറ്റകുറ്റപ്പണികൾക്കായി മെറ്റിൽ നിരത്തിയിട്ട് ആഴ്ചകൾ കഴിഞ്ഞു. ടാറിങ് നടത്താതിരിക്കുന്നതിനാൽ മെറ്റിൽ മറ്റിടങ്ങളിലേക്കു നിരന്നതുമൂലം ഇരുചക്ര വാഹനങ്ങൾക്ക് അപകടക്കെണിയാണ്.
2 കിലോമീറ്ററോളും ദൈർഘ്യമുള്ള റോഡിൽ വിവിധയിടങ്ങളിൽ രൂപപ്പെട്ടിരുന്ന കുഴികളിലാണു വലിപ്പമുള്ള മെറ്റിൽ നിരത്തിയത്. ചീരാക്കുന്നിലെ വളവിൽ 10 മീറ്ററിലേറെ ദൂരത്തിലാണ് അറ്റകുറ്റപ്പണികൾക്കായി മെറ്റിൽ നിരത്തിയിരുന്നത്.
ഇപ്പോൾ പൂർണമായും ഇളകിക്കിടക്കുകയാണ്.
ഇത് ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള ചെറുകിട വാഹനയാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നു പരാതി ഉയർന്നിട്ടുണ്ട്. വായ്പൂര്, കോട്ടാങ്ങൽ, ചുങ്കപ്പാറ എന്നിവിടങ്ങളിലേക്കുള്ള എളുപ്പമാർഗമാണിത്.
ഡ്രൈവർമാരുടെ കാഴ്ച മറച്ച് റോഡുവശത്തു വളർന്നുനിൽക്കുന്ന കാടും വാഹനയാത്ര ഭീതിയിലാക്കുന്നു. വാഹനങ്ങളുടെ സുരക്ഷയ്ക്കായി സ്ഥാപിച്ച ഇടിതാങ്ങിയും കാണാൻ കഴിയാത്തവിധത്തിൽ കാട് വളർന്നു.
ഇടിതാങ്ങിയിൽ വാഹനങ്ങൾ തട്ടി അപകടമുണ്ടാകാനുള്ള സാധ്യതയേറെയാണ്. റോഡിലെ പുനരുദ്ധാരണ പ്രവൃത്തികളും വശത്തുനിൽക്കുന്ന കാടും തെളിക്കണമെന്നാണ് ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

