വെച്ചൂച്ചിറ ∙ പഴമയും പുതുമയും ഇഴചേർത്ത് നാടിനും കുട്ടികൾക്കുമായി എണ്ണൂറാംവയൽ സിഎംഎസ് എൽപി സ്കൂൾ ഒരുങ്ങുന്നു. അത്യാധുനിക അക്കാദമിക് ബ്ലോക്കിനൊപ്പം പഴയ കെട്ടിടങ്ങളുടെ നവീകരണവും കൂടി ചേർന്ന് വിദ്യാലയം അടിമുടി മാറുകയാണ്.
നിർമാണം അന്തിമ ഘട്ടത്തിലെത്തി.6,000 ചതുരശ്രയടി വിസ്തീർണമുള്ള പുതിയ അക്കാദമിക് ബ്ലോക്കിൽ 10 മുറികളാണുള്ളത്. 2 ശുചിമുറികളുമുണ്ട്.
ക്ലാസ് മുറികൾ ഡിജിറ്റൽ ഇന്ററാക്ടീവ് സൗകര്യത്തോടെ സ്മാർട്ടാണ്. പഴയ കെട്ടിടങ്ങളുടെ ആസ്ബസ്റ്റോസ് ഷീറ്റുകൾ മാറ്റി ഓട് മേഞ്ഞു.
തറ ടൈൽ പാകി. പഴയ കെട്ടിടങ്ങളിലൊന്ന് പൊളിച്ചുനീക്കി കുട്ടികൾക്കുള്ള കളിസ്ഥലത്തിന്റെ നിർമാണവും ആരംഭിച്ചു.
മിനി ടർഫ്, ഇൻഡോർ കോർട്ട് എന്നിവയും കുട്ടികളുടെ കായിക പരിശീലനത്തിന് ഒരുക്കും.
പരിസ്ഥിതി സൗഹൃദ വിദ്യാലയം എന്ന ലക്ഷ്യം മുൻ നിർത്തിയാണ് നിർമാണം. ലൈബ്രറി, ശാസ്ത്ര പാർക്ക്, ഗണിത പാർക്ക് തുടങ്ങി സംവിധാനങ്ങളും ഉണ്ടാകും.
120 വർഷം പഴക്കമുള്ള വിദ്യാലയത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. സിഎംഎസ് മിഷനറിമാരുടെ ഇന്ത്യയിലെ 800ാം പ്രവർത്തന കേന്ദ്രമാണ് വെച്ചൂച്ചിറയുടെ ഹൃദയ ഭാഗമായ എണ്ണൂറാംവയൽ.
ഇംഗ്ലിഷ് മിഷനറിയായിരുന്ന ബിഷപ് ചാൾസ് ഹോപ്ഗിൽ ആദ്യ ആരാധനാലയവും പള്ളിക്കുടവും സ്ഥാപിച്ച അതേയിടത്താണ് പുതിയ കെട്ടിടം നിർമിച്ചത്. ജനകീയ കൂട്ടായ്മയിലൂടെയാണ് വിദ്യാലയത്തിന്റെ നവീകരണം നടക്കുന്നത്.
മാനേജ്മെന്റിനൊപ്പം അധ്യാപകർ, രക്ഷിതാക്കൾ, പൂർവ വിദ്യാർഥികൾ തുടങ്ങി സമൂഹം ഒന്നിച്ചു കൈകോർത്തിറങ്ങിയപ്പോൾ ആദ്യ ഘട്ടമായി 1.5 കോടി രൂപയുടെ നവീകരണമാണു നടത്തുന്നത്.
നൂതന ആശയങ്ങൾ ആവിഷ്കരിച്ചാണ് ധന സമാഹരണം. വെർച്വൽ മാരത്തോൺ, ബ്രിക് ചാലഞ്ച്, ഉപ്പേരി ചാലഞ്ച്, സ്ക്രാച് ആൻഡ് വിൻ, ഗോൾഡൻ തമ്പോല, ഞായർ ലേലം, വില്ലേജ് ഫീസ്റ്റ് തുടങ്ങിയ പരിപാടികളിലൂടെയാണ് ഫണ്ട് കണ്ടെത്തിയത്.
റവ. സോജി വർഗീസ് ജോൺ (ചെയ.), എം.ടി.മത്തായി, സാം ഏബ്രഹാം (വൈ.
ചെയ), സാബു പുല്ലാട്ട് (ജന. കൺ), ജോജി തോമസ് വർക്കി, സാം സി.മാത്യു, വർഗീസ് ശീമോൻ (കൺ), എം.
ജെ.കോശി (ട്രഷ), പി.ടി.മാത്യു (സെക്ര) എന്നിവർ ഉൾപ്പെട്ട കമ്മിറ്റിയാണ് നിർമാണത്തിനു നേതൃത്വം നൽകുന്നത്.
അടുത്ത മാസം ആദ്യത്തോടെ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം നടത്തുകയാണ് ലക്ഷ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

