ആലപ്പുഴ-ചങ്ങനാശ്ശേരി സംസ്ഥാനപാതയിൽ വലിയ അപകടം. മങ്കൊമ്പ് ബ്ലോക്ക് ജംക്ഷനിൽ രണ്ട് ലോറികൾ നേർക്കുനേർ കൂട്ടിയിടിച്ചാണ് ഗതാഗത തടസ്സമുണ്ടായത്.
പുലർച്ചെ 5.15 ന് ആണ് സംഭവം. അമിതഭാരവുമായി എത്തിയ രണ്ട് ലോറികൾ തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തെ തുടർന്ന് ഒരു ലോറിയുടെ ക്യാബിനുള്ളിൽ ഡ്രൈവർ കുടുങ്ങിപ്പോകുകയായിരുന്നു. തുടർന്ന് അഗ്നി രക്ഷാ സേന സ്ഥലത്തെത്തിയാണ് ഇയാളെ പുറത്തെടുത്ത് രക്ഷപ്പെടുത്തിയത്.
രണ്ട് വാഹനങ്ങളിലെയും ഡ്രൈവർമാർക്ക് പരുക്കുകൾ ഏറ്റിട്ടുണ്ട്. റോഡിന് കുറുകെ ലോറികൾ കിടക്കുന്നതിനാൽ ചെറിയ വാഹനങ്ങൾ ഏറെ പണിപ്പെട്ടാണ് കടന്നുപോകുന്നത്.
എന്നാൽ വലിയ വാഹനങ്ങൾ മണിക്കൂറുകളായി ഗതാഗതക്കുരുക്കിൽ പെട്ടിരിക്കുകയാണ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വലിയ വാഹനങ്ങൾ മറ്റ് സർവീസ് റോഡുകളിലൂടെ തിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്.
അപകടത്തിൽപ്പെട്ട ഒരു ലോറിയിൽ സിമന്റും മറ്റൊന്നിൽ സ്റ്റീൽ കമ്പിയുമാണ് ഉണ്ടായിരുന്നത്.
റോഡിന് കുറുകെ കിടക്കുന്ന ഭാരമേറിയ വാഹനങ്ങൾ നീക്കം ചെയ്യാൻ ക്രെയിൻ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

