പന്തളം ∙ മകരവിളക്കിന് ശബരിമലയിലെ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിനു വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ നിന്നു പുറപ്പെടും. രാജപ്രതിനിധി പുണർതം നാൾ നാരായണ വർമയാണ് നയിക്കുക.
ഗുരുസ്വാമി മരുതുമന ശിവൻകുട്ടിയുടെ നേതൃത്വത്തിൽ 26 പേരും 4 സഹായികളുമടങ്ങുന്ന പേടകവാഹകസംഘമാണ് തിരുവാഭരണം ശബരിമലയിലെത്തിക്കുക. രാജപ്രതിനിധിയുടെ പല്ലക്കു വാഹകസംഘത്തെ ഗുരുസ്വാമി അജയകുമാർ നയിക്കും.
ഇതിൽ 12 അംഗങ്ങളും വാളും പരിചയുമായി കുറുപ്പ് അനിൽ കുമാറും ഉണ്ടാകും. മൂന്നാം നാൾ ശബരിമലയിലെത്തും.
തിരുവാഭരണങ്ങൾ ചാർത്തി ആറരയോടെയാണ് ദീപാരാധന.
18ന് കൊട്ടാരം വക കളഭാഭിഷേകവും 19ന് ഗുരുതിയും രാജപ്രതിനിധിയുടെ സാന്നിധ്യത്തിലുണ്ടാകും. 19ന് രാത്രി വരെയാണ് ഭക്തർക്ക് ദർശനം.
20ന് രാവിലെ ആറോടെ നട അടച്ചു തിരുവാഭരണവുമായി രാജപ്രതിനിധി പടിയിറങ്ങി മടക്കയാത്ര.
21ന് ഉച്ചയ്ക്ക് 1.30 മുതൽ രാത്രി 2 വരെ പെരുനാട് അയ്യപ്പ ക്ഷേത്രത്തിൽ തിരുവാഭരണം ചാർത്തി ദർശനം. 22ന് ആറന്മുള കൊട്ടാരത്തിലും ദർശനം ഉണ്ടാകും.
23ന് രാവിലെ എട്ടോടെ പന്തളത്തെത്തുന്ന ഘോഷയാത്രാ സംഘത്തിന് സ്വീകരണം നൽകും. പിന്നീട് തിരുവാഭരണങ്ങൾ കൊട്ടാരത്തിലെ സുരക്ഷിതമുറിയിലേക്ക് മാറ്റുമെന്നും സെക്രട്ടറി എം.ആർ.സുരേഷ് വർമ അറിയിച്ചു.
തിരുവാഭരണ, മേനാവ് വാഹകസംഘം
മരുതുമന ശിവൻകുട്ടിയാണ് തിരുവാഭരണ ഗുരുസ്വാമി.
കൊച്ചുതുണ്ടിൽ ഗോപാലകൃഷ്ണപിള്ള, കിഴക്കേതോട്ടത്തിൽ പ്രതാപചന്ദ്രൻ നായർ, കുളത്തിനാൽ ഉണ്ണിക്കൃഷ്ണപിള്ള, കൊച്ചുതുണ്ടിൽ രാജൻപിള്ള, കൊട്ടയ്ക്കാട്ട് ഗോപിനാഥക്കുറുപ്പ്, ഭാസ്കരക്കുറുപ്പ്, മുടിയിലേത്ത് ഉണ്ണിക്കൃഷ്ണപിള്ള, സരസ്വതി നിവാസ് അശോക് കുമാർ, വെളിച്ചപ്പാട്ട് വിജയകുമാർ, കണ്ടാമത്തേത്ത് ഉണ്ണിക്കൃഷ്ണപിള്ള, തെക്കേടത്ത് തെക്കേതിൽ നരേന്ദ്രൻപിള്ള, പനച്ചക്കൽ വിനീത്, ലക്ഷ്മി ഭവനിൽ രാജൻ, വെളിച്ചപ്പാട്ട് സുനിൽകുമാർ, ആചാരിപ്പറമ്പിൽ മധുകുമാർ, കിഴക്കേത്തോട്ടത്തിൽ പ്രവീൺകുമാർ, മംഗലപള്ളിൽ ദീപു, പൗവത്ത് പടിഞ്ഞാറ്റേതിൽ പ്രശാന്ത്, സോപാനം സുദർശനൻ
വൈശാഖിൽ മഹേഷ്, കളരിക്കൽ വടക്കേതിൽ അനിൽകുമാർ, മനോജ് ഭവനിൽ മഹേഷ് കുമാർ, തെക്കേടത്ത് തെക്കേതിൽ തുളസീധരൻപിള്ള, രശ്മിനിവാസ് കലാധരൻ, പത്മാലയത്തിൽ കൃഷ്ണകുമാർ എന്നിവരാണ് അംഗങ്ങൾ. സഹായികൾ–ശാലീനത്തിൽ കെ.ആർ.സുജിത്ത്, ആയിത്തിരിക്കൽ സൂരജ് പിള്ള, ഉളമയിൽ പ്രസാദ്, വാലിൽ പടിഞ്ഞാറ്റേതിൽ സന്തോഷ് കുമാർ.
മേനാവ് വാഹകസംഘത്തിൽ അനിൽ കുമാർ, അജയകുമാർ, എം.കെ.മഹേഷ്, മനോജ്, എം.മഹേഷ്, കൃഷ്ണകുമാർ, ആർ.സന്തോഷ്, പ്രസാദ്, രാധാകൃഷ്ണൻ, ഹരിക്കുട്ടൻ, സതീഷ് കുമാർ, വിനോദ്, ആർ.വിജയൻ എന്നിവരാണുള്ളത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

