പത്തനംതിട്ട ∙ പത്രപ്രവർത്തകർക്കുള്ള പെൻഷൻ 11,000 രൂപയിൽ നിന്നും 20,000 രൂപയായി വർധിപ്പിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) സംസ്ഥാന വാർഷിക ജനറൽ ബോഡി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് സാമൂഹിക ക്ഷേമ പെൻഷനുകൾ ഉൾപ്പെടെ വർധിപ്പിച്ച സാഹചര്യത്തിൽ മാധ്യമപ്രവർത്തകരുടെ പെൻഷൻ കാലാനുസൃതമായി വർധിപ്പിക്കണം. പെൻഷൻ ഫണ്ട് കണ്ടെത്താൻ മാധ്യമ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകുന്ന പരസ്യത്തിൽ നിന്നും നിശ്ചിത ശതമാനം സെസ് പിരിക്കാനുള്ള നീക്കം സർക്കാർ ഊർജിതപ്പെടുത്തണം.
ഫുൾ പെൻഷന് 35 വർഷം എന്ന മാനദണ്ഡം അടക്കമുള്ള കരടിലെ നിർദേശം പിൻവലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പത്രപ്രവർത്തക ഇൻഷുറൻസ് പദ്ധതിയിൽ സർക്കാർ പങ്കാളിത്ത വർധന, പെൻഷൻ വർധന എന്നീ കാര്യങ്ങൾ സർക്കാർ അനുഭാവപൂർവം പരിഗണിച്ചു വരികയാണെന്ന് വാർഷിക ജനറൽ ബോഡി ഉദ്ഘാടനം ചെയ്ത ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ് മുഖ്യാതിഥിയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

