കണ്ണൂര്‍ ജില്ലയിലെ പിലാത്തറ മണ്ടൂരില്‍ ദേശീയപാതയോരത്ത് വന്‍ അപകടം. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കോണ്‍ക്രീറ്റ് മിക്സര്‍ ലോറിയിടിച്ച് രണ്ട് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം.
കാഞ്ഞങ്ങാട് സ്വദേശി ഇബിനൈസര് ആന്റോ, പാലക്കാട് സ്വദേശി മുഹമ്മദ് ഷെബിന്‍ എന്നിവരാണ് സംഭവസ്ഥലത്ത് വെച്ച് മരണപ്പെട്ടത്. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദുരന്തം ഉണ്ടായത്.
പഴയങ്ങാടി ഭാഗത്തുനിന്നും മരം കയറ്റി വന്ന വാഹനം സാങ്കേതിക തകരാറിനെ തുടർന്നാണ് റോഡരികില്‍ ഒതുക്കി നിർത്തിയത്. തുടര്‍ന്ന് ഈ വാഹനത്തിന്റെ തകരാര്‍ പരിഹരിക്കുന്നതിനിടയിലാണ് അമിതവേഗതയിലെത്തിയ കോണ്‍ക്രീറ്റ് മിക്സര്‍ ലോറി നിയന്ത്രണം വിട്ട് ഇതിലേക്ക് ഇടിച്ചു കയറിയത്.
അപകടത്തിന്റെ ആഘാതത്തില്‍ മരംകയറ്റിയ ലോറി പൂര്‍ണ്ണമായി കത്തിനശിച്ചു. ലോറിക്കടിയില്‍ കുടുങ്ങിപ്പോയ മുഹമ്മദ് ഷെബിന്‍ വാഹനത്തിന് തീപിടിച്ചതിനെ തുടര്‍ന്ന് പൊള്ളലേറ്റാണ് മരിച്ചത്.
സംഭവസ്ഥലത്ത് ഫയര്‍ഫോഴ്സും പൊലീസും എത്തിയാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

