എരുമേലി ∙ സന്നദ്ധ സംഘടന മാലിന്യ മുക്തമാക്കി ക്യാമറ സ്ഥാപിച്ച കനകപ്പലം – വെച്ചൂച്ചിറ വനപാതയിൽ സാമൂഹിക വിരുദ്ധർ അറവുമാലിന്യം തള്ളി. കനകപ്പലം പൈൻകാടിനു സമീപമാണ് ചാക്കുകളിൽ കെട്ടി വ്യാപകമായി മാലിന്യം തള്ളിയത്.
മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം നൂറുകണക്കിനു പേരുടെ സഹകരണത്തോടെ 53 ടൺ മാലിന്യം നീക്കം ചെയ്ത വനപാതയിലാണ് ഇപ്പോൾ ദുർഗന്ധം വമിക്കുന്ന മാലിന്യം തള്ളിയിട്ടുള്ളത്.
മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ റോഡരികുകളിൽ മാലിന്യം നീക്കിയ ഭാഗങ്ങളിൽ ചെടികൾ നട്ടുവളർത്തുന്ന പദ്ധതി നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി കാട് തെളിക്കൽ നടക്കുമ്പോഴാണ് മാലിന്യം തള്ളിയത് ശ്രദ്ധയിൽപ്പെട്ടത്.
ഈ റോഡിൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 5 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ മാലിന്യം തളളുന്നവരെ കണ്ടെത്തി വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

