പത്തനംതിട്ട∙ ശബരിമല തീർഥാടനകാലത്ത് പമ്പ സർവീസിനു കെഎസ്ആർടിസി പത്തനംതിട്ട ഡിപ്പോയ്ക്ക് 23 ബസുകൾ ലഭിക്കും.
തീർഥാടനവുമായി ബന്ധപ്പെട്ട് ക്രമീകരിക്കേണ്ട സൗകര്യങ്ങളെക്കുറിച്ചു യൂണിയൻ നേതാക്കളുമായി ചർച്ച നടന്നു.
ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും ഡ്യൂട്ടികൾ ക്രമീകരിച്ചു. സർവീസ് കൂടുന്നതനുസരിച്ച് അധികം ജീവനക്കാരെ വേണമെന്നു നിർദേശിച്ചിട്ടുണ്ട്.
പമ്പ സ്പെഷൽ സർവീസിന്റെ ഹബ്ബായിട്ടാണു പത്തനംതിട്ട
ഡിപ്പോ പ്രവർത്തിക്കുക. പത്തനംതിട്ട– പമ്പ സ്പെഷൽ സർവീസിനു പുറമേ തിരക്ക് കൂടുന്നതിന് അനുസരിച്ച് ദീർഘദൂര സർവീസിനായി പമ്പയിലേക്ക് കൂടുതൽ ബസ് ആവശ്യമായി വന്നാൽ വിട്ടുനൽകേണ്ടിവരുന്നതും പത്തനംതിട്ടയിൽ നിന്നാണ് .
പമ്പ സ്പെഷൽ ഏറ്റവും കൂടുതൽ ചെങ്ങന്നൂർ ഡിപ്പോയിൽ നിന്നാണ്. രണ്ടാം സ്ഥാനത്ത് കോട്ടയമാണ്.
അതു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സർവീസ് പത്തനംതിട്ടയിൽ നിന്നാണ്.
ഡിപ്പോയിൽ നിന്ന് 24 മണിക്കൂറും പമ്പ സ്പെഷൽ സർവീസ് ഉണ്ടാകും. ഒരു ബസ് പമ്പ ബോർഡിൽ എപ്പോഴും സ്റ്റാൻഡിൽ ഉണ്ടാകും.
ഇതിനു പുറമേ ചെങ്ങന്നൂരിൽ നിന്നുള്ള എല്ലാ ബസുകളും പത്തനംതിട്ട എത്തിയാണ് പമ്പയ്ക്കു പോകുക.
ആദ്യഘട്ടത്തിൽ ചെങ്ങന്നൂരിന് 64 ബസ് അനുവദിച്ചിട്ടുണ്ട്. കെഎസ്ആർടിസി ടെർമിനലിൽ തീർഥാടകർക്കു വിരിവെയ്ക്കുന്നതിനും വിശ്രമിക്കുന്നതിനും ആവശ്യമായ സൗകര്യം ഒരുക്കുന്നുണ്ട്.
പത്തനംതിട്ടയ്ക്കു പുറമേ അടൂർ ഡിപ്പോയ്ക്കും പമ്പ സ്പെഷൽ സർവീസിന് ജില്ലയിൽ ബസ് അനുവദിച്ചിട്ടുണ്ട്.
2 ബസാണ് അടൂരിനു ലഭിക്കുക. റാന്നി ഡിപ്പോയുടെ ഒരു ഫാസ്റ്റ് പമ്പ സ്പെഷൽ സർവീസിനായി മറ്റ് ഡിപ്പോയ്ക്ക് വിട്ടുകൊടുക്കുന്നുണ്ട്.
റാന്നിയിൽ നിന്ന് എരുമേലി വഴി പമ്പയ്ക്കും പമ്പയിൽ നിന്നു കോട്ടയത്തു പോയി തിരിച്ച് എരുമേലി വഴി റാന്നി എത്തുന്ന വിധത്തിൽ ഒരു ബസ് അനുവദിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

