വടശേരിക്കര ∙ പുനരുദ്ധാരണത്തിനായി ബയോഗ്യാസ് പ്ലാന്റ് തുറന്നതു വിനയായി. ദുർഗന്ധം മൂലം ഒരു കിലോമീറ്റർ ചുറ്റളവിൽ നിൽക്കാൻ പറ്റാത്ത സ്ഥിതി.
വടശേരിക്കര ചന്തയിലെ പ്ലാന്റാണ് തുറന്നത്. ചന്തയിലും പരിസരങ്ങളിലും നിന്ന് പഞ്ചായത്ത് സംഭരിക്കുന്ന ജൈവ മാലിന്യം സംസ്കരിക്കാൻ 15 വർഷം മുൻപു നിർമിച്ചതാണ് പ്ലാന്റ്. ഇവിടെ ഉൽപാദിപ്പിക്കുന്ന വാതകം ഉപയോഗിച്ച് വഴിവിളക്കുകൾ പ്രകാശിപ്പിച്ചിരുന്നു.
2018 ഓഗസ്റ്റ് 15ന് ഉണ്ടായ പ്രളയത്തിൽ പ്ലാന്റ് മുങ്ങി.
വെള്ളം ഉള്ളിൽ നിറഞ്ഞതു മൂലം കുറെക്കാലം പ്രവർത്തനമില്ലാതായി. പിന്നീട് പുനരുദ്ധരിക്കുകയായിരുന്നു.മനോരമ മുക്ക്–പോസ്റ്റ് ഓഫിസ് ജംക്ഷൻ വരെ ദുർഗന്ധം ഇപ്പോൾ അനുഭവപ്പെടുന്നുണ്ട്.
സ്കൂൾ കുട്ടികളും കച്ചവടക്കാരുമാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

