കളമശേരി ∙ ഓട്ടത്തിനിടെ സ്വകാര്യ ബസിന്റെ എൻജിൻഭാഗത്തു നിന്നു തീയും പുകയും ഉയർന്നതു പരിഭ്രാന്തി പരത്തി. പുക ഉയരുന്നതു കണ്ട് ഓടിയെത്തിയ ട്രാഫിക് അസി.കമ്മിഷണർ എ.എ.അഷ്റഫിന്റെ നേതൃത്വത്തിൽ പൊലീസും ഓട്ടോറിക്ഷാ ഡ്രൈവർമാരും ചേർന്നു തീ അണച്ചു.
ഉച്ചയ്ക്ക് 12.30ന് കളമശേരി മെട്രോ സ്റ്റേഷനു സമീപത്തായിരുന്നു സംഭവം. മെട്രോ സ്റ്റേഷനിൽ നിന്നു അഗ്നിശമന സംവിധാനങ്ങൾ എത്തിച്ചാണ് തീ കെടുത്തിയത്.
അഗ്നരക്ഷാസേനയെയും വിവരം അറിയിച്ചിരുന്നു.എറണാകുളത്തു നിന്നു കളമശ്ശേരിക്കു വരികയായിരുന്ന ലിംറ ബസിലാണ് തീയും പുകയും ഉയർന്നത്. യാത്രക്കാരെ ഉടൻ പുറത്തിറക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

