റാന്നി ∙ ശബരിമല തീർഥാടകർക്കും വനവാസികൾക്കുമായി നിലയ്ക്കൽ അത്യാധുനിക സ്പെഷ്യൽറ്റി ആശുപത്രി നിർമിക്കും. 6.12 കോടി രൂപ ചെലവഴിച്ചാണു നിർമാണം.
ഇതിന്റെ നിർമാണോദ്ഘാടനം ഇന്ന് 12ന് മന്ത്രി വീണാ ജോർജ് നിർവഹിക്കും.നിലയ്ക്കൽ ക്ഷേത്രത്തിനു മുൻവശത്തെ നടപ്പന്തലിൽ നടത്തുന്ന ചടങ്ങിൽ പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി, നിയമസഭ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് എന്നിവർ പങ്കെടുക്കും.
ശബരിമലയിൽ എത്തുന്ന തീർഥാടകർക്ക് സർക്കാരിന്റെ കരുതലായാണ് നിലയ്ക്കൽ ശബരിമല ബേസ് ക്യാംപ് ആശുപത്രി കെട്ടിടം ഒരുങ്ങുന്നത്.
10,700 ചതുരശ്ര വിസ്തീർണത്തിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സ്വീകരണം, പൊലീസ് ഹെൽപ് ഡെസ്ക്, 3 ഒപി മുറികൾ, അത്യാഹിത വിഭാഗം, നഴ്സ് സ്റ്റേഷൻ, ഇസിജി, ഐസിയു, ഫാർമസി, സ്റ്റോർ. ഡ്രസിങ്, പ്ലാസ്റ്റർ, ലാബ്, സാംപിൾ കലക്ഷൻ, ഇ ഹെൽത്ത്, ഇലക്ട്രിക്കൽ പാനൽ, ലിഫ്റ്റ്, ശുചിമുറികൾ എന്നിവയ്ക്കായി ക്രമീകരണം ഒരുക്കും.
ഒന്നാം നിലയിൽ എക്സ്റേ, ഓഫിസ്, ഡോക്ടർ, ചെറിയ ശസ്ത്രക്രിയ, മൈനർ ഓപ്പറേഷൻ തിയറ്റർ, സ്ക്രബ്, ഓട്ടോക്ലേവ്, ഡ്രസിങ്, സ്റ്റോർ എന്നിവയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

